തിരുവനന്തപുരം: തമ്പാനൂർ കെഎസ്‌ആർടിസിയുടെ ഷോപ്പിങ് കോംപ്ലക്‌സിൽ 48കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. നാലാഞ്ചിറ സ്വദേശി ബിനുവിനെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം നടന്നതെന്നാണ് നിഗമനം.
ഷോപ്പിങ് കോംപ്ലക്‌സിലെ മറ്റ് വ്യാപാരികളാണ് പൊലീസിനെ വിവരം അറിയിച്ചത്. ബിനുവിന് കടുത്ത സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നതായി സുഹൃത്തുക്കൾ പൊലീസിന് മൊഴി നൽകി. സാമ്പത്തിക പ്രതിസന്ധി കാരണം ആത്മഹത്യ ചെയ്‌തതാകാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക വിലയിരുത്തൽ. തമ്പാനൂർ ബസ് ടെർമിനലിലെ കടമുറി ലീസിനെടുത്ത് വാടകയ്ക്ക് നൽകിവരികയായിരുന്നു ബിനു.
ബുക്ക് സ്റ്റാൾ ഉൾപ്പെടെ മൂന്ന് കടമുറികൾ ഇത്തരത്തിൽ ഇയാൾ നൽകിയിരുന്നതായി തമ്പാനൂർ പൊലീസ് പറഞ്ഞു. ബിസിനസിൽ അടുത്തിടെ വലിയ നഷ്‌ടം നേരിട്ടിരുന്നതായും പൊലീസിന് വിവരം ലഭിച്ചു. ബിനുവിന്‍റെ മൃതദേഹം ഇൻക്വസ്റ്റിന് ശേഷം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.
കുടുംബാംഗങ്ങള്‍ ഒരുമിച്ച് ആത്മഹത്യക്ക് ശ്രമിച്ചു, അച്ഛനും മകളും മരിച്ചു:വിഴിഞ്ഞം പുളിങ്കുടിയിൽ ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ അച്ഛനും മകളും ഉൾപ്പെടെ രണ്ട് പേർ മരിച്ചു. ഇക്കഴിഞ്ഞ ജൂലൈ 13നാണ് സംഭവം. പുളിങ്കുടിയിലെ അഭിരാമി ജ്വല്ലറി ഉടമയായ ശിവരാജൻ (56), മകൾ അഭിരാമി (22) എന്നിവരാണ് മരിച്ചത്. സംഭവത്തില്‍, അമ്മയേയും മകനേയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
READ MORE |Thiruvananthapuram | ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യക്ക് ശ്രമിച്ചു; അച്ഛനും മകളും മരിച്ചു