കേരളം

kerala

ETV Bharat / state

ബൈക്കിൽ സഞ്ചരിക്കവെ തേങ്ങ തലയിൽ വീണ് പ്രവാസിക്ക് ദാരുണാന്ത്യം; സ്വദേശത്തെത്തിയത് രണ്ടുമാസം മുന്‍പ് - കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി

കോഴിക്കോട് സ്വദേശിയായ പ്രവാസിയാണ് ബൈക്കിൽ സഞ്ചരിക്കവെ തേങ്ങ തലയിൽ വീണതിനെ തുടര്‍ന്ന് മരിച്ചത്

കോഴിക്കോട്  kozhikode kongannur  man dies after coconut fell on head kozhikode  kozhikode todays news  കോഴിക്കോട് ഇന്നത്തെ വാര്‍ത്ത  തലയിൽ തേങ്ങ വീണ് പ്രവാസിക്ക് ദാരുണാന്ത്യം  കൊങ്ങന്നൂർ
തലയിൽ വീണ് പ്രവാസിക്ക് ദാരുണാന്ത്യം

By

Published : Dec 14, 2022, 5:22 PM IST

കോഴിക്കോട്: ബൈക്കിൽ സഞ്ചരിക്കവെ തേങ്ങ തലയിൽ വീണ് പ്രവാസിക്ക് ദാരുണാന്ത്യം. കൊങ്ങന്നൂർ പുനത്തിൽ പുറയിൽ അബൂബക്കറിന്‍റെ മകൻ പിപി മുനീറാണ് (49) മരിച്ചത്. ചികിത്സയിൽ കഴിയവെ ഇന്ന് പുലർച്ചെ നാലുമണിയോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.

ഡിസംബര്‍ 12ന് വൈകുന്നേരം ആറുമണിയോടെയാണ് അപകടം സംഭവിച്ചത്. തറവാട് വീട്ടിൽ അസുഖ ബാധിതനായി കിടക്കുന്ന പിതാവിനെ പരിചരിച്ച് സ്വന്തം വീട്ടിലേക്ക് ഭാര്യയുമൊത്ത് മടങ്ങവെയായിരുന്നു സംഭവം. സൗദി അറേബ്യയിലെ ഹയാൽ പ്രവിശ്യയിൽ ജോലി ചെയ്യുന്ന മുനീർ, പിതാവിൻ്റെ ചികിത്സയുമായി ബന്ധപ്പെട്ട് രണ്ടര മാസം മുൻപാണ് നാട്ടിലെത്തിയത്. മാതാവ് ആമിന, മക്കൾ ഫാത്തിമ ഫഹ്‌മിയ, ആയിഷ ജസ്‌വ.

ABOUT THE AUTHOR

...view details