തിരുവനന്തപുരം:വെള്ളായണിക്കായലിൽ പിതാവിനൊപ്പം മീൻ പിടിക്കവെ യുവാവ് കായലിൽവീണ് വലയിൽ കുരുങ്ങി മരിച്ചു. കോളിയൂർ മുട്ടയ്ക്കാട് ചരുവിളവീട്ടിൽ മനു എന്ന അരുൺ (28) ആണ് മരിച്ചത്. വവ്വാമൂല ബണ്ട് റോഡിലെ കായലിലാണ് അപകടം നടന്നത്. പാലോട് സ്വദേശിയായ അരുൺ വിവാഹശേഷം കോളിയൂരിലെ ഭാര്യവീട്ടിൽ താമസിച്ചുവരികയായിരുന്നു.
കായലിൽ വീണയാൾ വലയിൽ കുരുങ്ങി മരിച്ചു - vellayani lake
വെള്ളായണി കായലിലെ വവ്വാമൂല ബണ്ട് റോഡിലെ കായലിലാണ് അപകടം നടന്നത്
യുവാവ് കായലിൽവീണ് വലയിൽ കുരുങ്ങി മരിച്ചു
പാലോടിൽ നിന്നും അരുണിന്റെ പിതാവ് കഴിഞ്ഞ ദിവസം രാവിലെ കോളിയൂരിൽ എത്തുകയായിരുന്നു. അരുണും പിതാവ് വേലുവും വള്ളത്തിൽ മീൻ പിടിക്കാൻ പോകവെയാണ് സംഭവം. കായലിന്‍റെ മധ്യഭാഗത്തായി എത്തിയപ്പോഴാണ് അപകടം നടന്നതെന്ന് പൊലീസ് പറഞ്ഞു. വിവരമറിഞ്ഞ് വിഴിഞ്ഞത്ത് നിന്ന് ഫയർ ഫോഴ്സ് സംഘം സ്ഥലത്തെത്തിയിരുന്നു. എന്നാൽ കായലിന്‍റെ മധ്യഭാഗത്തായതിനാൽ സ്കൂബ സംഘം ഇല്ലാതെ തിരച്ചിൽ നടത്താനായില്ല. അഞ്ജിതയാണ് അരുണിന്‍റെ ഭാര്യ. മകൾ ആദിത്യ. സംഭവത്തിൽ വിഴിഞ്ഞം പൊലീസ് കേസെടുത്തു.