തിരുവനന്തപുരം: ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കെ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. കല്ലമ്പലം ഞാറയിൽക്കോണം അമ്പിളിമുക്ക് സഫാന മൻസിലിൽ സഫീർ (36) ആണ് മരിച്ചത്. ശക്തമായ മഴയത്ത് ഓടിട്ട വാടക വീടിന്റെ വരാന്തയിൽ കസേരയിലിരുന്ന് ഫോണിൽ സംസാരിക്കവേ ഇടിമിന്നലേൽക്കുകയായിരുന്നു.
ഫോണിൽ സംസാരിക്കെ ഇടിമിന്നലേറ്റ് മരിച്ചു
ഇടിമിന്നലേറ്റ് തെറിച്ചു വീണ സഫീറിനെ ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കെ ഇടിമിന്നലേറ്റ് മരിച്ചു
ഭാര്യയും മക്കളും അടുത്ത മുറിയിൽ ഇരിക്കെയാണ് സഫീറിന് മിന്നലേറ്റത്. തെറിച്ചു വീണ സഫീറിനെ ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സലീനയാണ് ഭാര്യ. സഫാന, സഫ്രീന, സഫാൻ എന്നിവരാണ് മക്കൾ.