യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി - man died in kattakkada
യുവാവിന്‍റെ മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്.
തിരുവനന്തപുരം: കാട്ടാക്കട മുതിയ വിളയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പുല്ലുവിളാകത്ത് വീട്ടിൽ ബിജു (38) വിനെയാണ് വീടിനുള്ളില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടില്‍ നിന്നും ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് സമീപവാസികള്‍ പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് അറിയിച്ചു. വീഡിയോഫോട്ടോഗ്രാഫറാണ് ഇയാള്‍. സംഭവത്തില്‍ കാട്ടാക്കട പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ട നടപടികള്‍ക്കായി മൃതദേഹം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.