ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു - വെങ്ങാനൂർ ചാവടി നട
കുഴഞ്ഞ് വീണതിനെ തുടർന്ന് ഇയാളെ നെയ്യാറ്റിൻകര ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു
ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു
തിരുവനന്തപുരം: വെങ്ങാനൂർ ചാവടി നടയിൽ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു. വെങ്ങാനൂർ സ്വദേശി ഗോപകുമാറാണ് മരിച്ചത്. വീടിന് സമീപത്തെ ക്ഷേത്രത്തിൽ ഭജന പാടുന്നതിനിടെയാണ് ഇയാൾ കുഴഞ്ഞ് വീണത്. ഉടൻ നെയ്യാറ്റിൻകര ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ.