കേരളം

kerala

ETV Bharat / state

Man beaten up| തിരുവനന്തപുരത്ത് യുവാവിന് ക്രൂര മർദനം - അനസ്

അനസിനെ മർദിക്കുന്ന (Man beaten up) സിസിടിവി ദൃശ്യങ്ങൾ (CCTV) പുറത്ത് വന്നിട്ടുണ്ട്. തലയ്ക്ക് ഗുരുതരപരിക്കറ്റ ഇയാളുടെ ഒരു പല്ലും നഷ്ടപ്പെട്ടു.

Man beaten up  Thiruvananthapuram  trivandrum crime news  യുവാവിന് ക്രൂര മർദനം  തിരുവനന്തപുരം വാർത്ത  മർദന വാർത്ത  CCTV  സിസിടിവി ദൃശ്യങ്ങൾ  അനസ്  anas
Man beaten up| തിരുവനന്തപുരത്ത് യുവാവിന് ക്രൂര മർദനം; മൂന്നുപേർക്കെതിരെ കേസെടുത്തു

By

Published : Nov 23, 2021, 11:51 AM IST

Updated : Nov 23, 2021, 12:04 PM IST

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവിന് ക്രൂരമർദനം (Man beaten up). പുത്തൻതോപ്പ് സ്വദേശീ എച്ച് അനസ് ആണ് മൂന്നംഗ സംഘത്തിന്‍റെ ക്രൂരമർദനത്തിന് ഇരയായത്. അനസിനെ മർദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ (CCTV) പുറത്ത് വന്നിട്ടുണ്ട്. സംഭവത്തിൽ ഫൈസൽ എന്നയാൾക്കും കണ്ടാലറിയാവുന്ന മറ്റു രണ്ടുപേർക്കുമെതിരെ മംഗലാപുരം പൊലീസ് കേസെടുത്തു.

ഞായറാഴ്ച രാത്രി പത്തുമണിയോടെ പടിഞ്ഞാറ്റുമുക്കിനു സമീപം തെക്കതു നടയിലാണ് സംഭവം. ഭക്ഷണം വാങ്ങാനായി എത്തിയതായിരുന്നു അനസ്. മൂന്നംഗ സംഘത്തിലെ ഒരാളാണ് കൂടുതൽ മർദിച്ചത്. മർദനമേറ്റ് തറയിൽ വീണ അനസിനെ പല തവണ വീണ്ടും മർദിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. നാട്ടുകാരാണ് ഇയാളെ ആംബുലൻസിൽ മെഡിക്കൽ കോളജിലെത്തിച്ചത്. തലയ്ക്ക് ഗുരുതരപരിക്കേറ്റ ഇയാളുടെ ഒരു പല്ലും നഷ്ടപ്പെട്ടു.

തിരുവനന്തപുരത്ത് യുവാവിന് ക്രൂര മർദനം

ALSO READ: Drug smuggling| കാറിൽ കടത്താൻ ശ്രമിച്ച ലഹരിമരുന്നുമായി അഞ്ച് പേർ അറസ്റ്റിൽ

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ കഠിനംകുളം പൊലീസ് മംഗലാപുരം സ്റ്റേഷൻ പരിധിയിലാണെന്ന് പറഞ്ഞ് ആദ്യം മടങ്ങിയതായി പരാതിയുണ്ട്. മംഗലാപുരം സ്റ്റേഷനിൽ പരാതി നൽകാൻ ബന്ധുക്കളെത്തിയപ്പോൾ കഠിനംകുളത്ത് പരാതി കൊടുക്കാൻ പറഞ്ഞ് എസ്ഐ മടക്കിയതായി മർദനമേറ്റ അനസ് പറയുന്നു. ഗുരുതരാവസ്ഥയിലുള്ള യുവാവിനെ മംഗലപുരം സ്റ്റേഷനിലെത്താൻ പൊലീസ് ആവശ്യപ്പെട്ടതായും ആക്ഷേപമുണ്ട്. കേസെടുക്കാൻ വൈകിയെന്ന പരാതി നിലനിൽക്കവെയാണ് മംഗലാപുരം പൊലീസ് കേസെടുത്തിരിക്കുന്നത്.

Last Updated : Nov 23, 2021, 12:04 PM IST

ABOUT THE AUTHOR

...view details