തിരുവനന്തപുരം:മംഗലപുരം കൊയ്‌ത്തൂർകോണത്ത് അറുപത്തിനാലുകാരനെ വെട്ടി പരിക്കേൽപ്പിച്ചു. കൊയ്ത്തൂർകോണം സ്വദേശി ഇബ്രാഹിമിനാണ് വെട്ടേറ്റത്. അക്രമം കാണിച്ച കരിക്കകം സ്വദേശി ബൈജുവിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.
തിരുവനന്തപുരത്ത് വൃദ്ധന് വെട്ടേറ്റു: പ്രതി അറസ്റ്റില്‍ - man attacked in mangalapuram
ആക്രമണത്തിൽ കരിക്കകം സ്വദേശി ബൈജുവിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു
കൊയ്‌ത്തൂർകോണം പള്ളിക്ക് സമീപമാണ് സംഭവം. പ്രദേശത്തെ കടയിൽ സാധനം വാങ്ങാനെത്തിയ ബൈജു പണം നൽകാതിരുന്നതിനെ തുടർന്നുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. വാക്കേറ്റം രൂക്ഷമായതോടെ കൈവശമുണ്ടായിരുന്ന കത്തി എടുത്ത് ഇബ്രഹാമിനെ ഇയാള്‍ തലയിലും കൈയിലും വെട്ടുകയായിരുന്നു.
തുടർന്ന് ഓടികൂടിയ നാട്ടുകാരാണ് പ്രതിയെ പിടികൂടി മംഗലപുരം പൊലീസിന് ഏൽപ്പിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇബ്രാഹിമിന്‍റെ നില അതീവ ഗുരുതരമാണന്ന് പൊലീസ് അറിയിച്ചു. അറസ്‌റ്റിലായ ബൈജുവിന് വിവിധ സ്‌റ്റേഷനുകളിലായി നിരവധി കേസുകളുണ്ട്.