തിരുവനന്തപുരം: അഴൂർ സ്വദേശിയായ യുവതിയുടെ നഗ്നചിത്രം പകർത്തി പ്രചരിപ്പിച്ച ഓട്ടോ ഡ്രൈവർ പിടിയിലായി. പുതുക്കരി മലക്കറിതിട്ട വീട്ടിൽ സിംഗിൾ എന്നു വിളിക്കുന്ന ഷിബു (43) ആണ് പിടിയിലായത്. കിളിമാനൂരിലെ ആൾതാമസമില്ലാത്ത വീട്ടിൽ യുവതിയെ പ്രലോഭിപ്പിച്ച് കൊണ്ടുപോയ ശേഷം നഗ്നചിത്രം പകർത്തിയ പ്രചരിപ്പിക്കുകയായിരുന്നു.
യുവതിയുടെ നഗ്നചിത്രം പകർത്തി പ്രചരിപ്പിച്ചയാൾ പിടിയിൽ - ചിറയിൻകീഴ് പൊലീസ്
പുതുക്കരി മലക്കറിതിട്ട വീട്ടിൽ സിംഗിൾ എന്നു വിളിക്കുന്ന ഷിബു (43) ആണ് പിടിയിലായത്.
![യുവതിയുടെ നഗ്നചിത്രം പകർത്തി പ്രചരിപ്പിച്ചയാൾ പിടിയിൽ man arrested sharing women nude pic യുവതിയുടെ നഗ്നചിത്രം പകർത്തി സിംഗിൾ എന്നു വിളിക്കുന്ന ഷിബു അഴൂർ സ്വദേശിയായ യുവതി ചിറയിൻകീഴ് പൊലീസ് sharing nude photo of woman](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10183581-1040-10183581-1610206258015.jpg)
യുവതിയുടെ നഗ്നചിത്രം പകർത്തി പ്രചരിപ്പിച്ചയാൾ പിടിയിൽ
യുവതിയുടെ പരാതിയിന്മേൽ കേസെടുത്ത ചിറയിൻകീഴ് പൊലീസ് പുതുക്കരിയിൽ വച്ച് പ്രതിയെ സാഹസികമായി പിടികൂടുകയായിരുന്നു. ചിറയിൻകീഴ് സി ഐ രാഹുൽ രവീന്ദ്രൻ, എസ് ഐ വിനീഷ്, സിപിഒമാരായ അഹമ്മദ്, സുജീഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.