13 വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ ഒരാൾ അറസ്റ്റിൽ
13 വയസ് മാത്രം പ്രായമുള്ള പെൺകുട്ടിയെ തട്ടി കൊണ്ടു പോയി വീട്ടിൽ പാർപ്പിച്ച് കുട്ടിയുടെ പക്കൽ നിന്നും ഒന്നര ഗ്രാമോളം വരുന്ന സ്വർണ കമ്മൽ കൈക്കലാക്കിയെന്നാണ് കേസ്
13 വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ ഒരാൾ അറസ്റ്റിൽ
തിരുവനന്തപുരം: 13 വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ ഒരാൾ അറസ്റ്റിൽ. ശാസ്താംകോട് നിവാസി സുരേഷിനെയാണ് (53) നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. 13 വയസ് മാത്രം പ്രായമുള്ള പെൺകുട്ടിയെ തട്ടി കൊണ്ടു പോയി വീട്ടിൽ പാർപ്പിച്ച് കുട്ടിയുടെ പക്കൽ നിന്നും ഒന്നര ഗ്രാമോളം വരുന്ന സ്വർണ കമ്മൽ കൈക്കലാക്കിയെന്നാണ് കേസ്. പെൺകുട്ടിയെ കാണാനില്ല എന്ന പിതാവിന്റെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്‍റ് ചെയ്തു.