കേരളം

kerala

ETV Bharat / state

വിസ വാഗ്‌ദാനം ചെയ്ത് തട്ടിപ്പ്; ചേർത്തല സ്വദേശി പിടിയിൽ - നെയ്യറ്റിൻകര പൊലീസ്

പിടിയിലായ ശ്യാം മലേഷ്യയിൽ ജോലി വാഗ്‌ദാനം ചെയ്ത് നെയ്യാറ്റിൻകര സ്വദേശിയിൽ നിന്ന് രണ്ട് ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു.

Man arrested for visa fraud  വിസ തട്ടിപ്പ്  ശ്യാം  ബിച്ചു  മലേഷ്യയിൽ ജോലി വാഗ്‌ദാനം ചെയ്ത് തട്ടിപ്പ്  പൊലീസ്  നെയ്യറ്റിൻകര പൊലീസ്  നെയ്യാറ്റിൻകര കോടതി
വിസ വാഗ്‌ദാനം ചെയ്ത് തട്ടിപ്പ് ; ചേർത്തല സ്വദേശി പിടിയിൽ

By

Published : Oct 22, 2021, 7:28 PM IST

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വിസ തട്ടിപ്പ് നടത്തിയ പ്രതി പിടിയിൽ. മലേഷ്യയിൽ ജോലി വാഗ്‌ദാനം ചെയ്ത് രണ്ടുലക്ഷം രൂപ തട്ടിയ കേസിൽ ചേർത്തല സ്വദേശി ശ്യാമിനെയാണ് നെയ്യാറ്റിൻകര പൊലീസ് അറസ്റ്റുചെയ്‌തത്. നെയ്യാറ്റിൻകര സ്വദേശി ബിച്ചുവിന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

ബിച്ചുവിന് മലേഷ്യയിൽ ജോലി വാഗ്‌ദാനം ചെയ്ത് രണ്ടുലക്ഷം രൂപ ശ്യാം തട്ടിയെടുത്തിരുന്നു. തുടർന്ന് ജനുവരിയിൽ ബിച്ചു പൊലീസിൽ പരാതി നൽകി. എന്നാൽ ശ്യാമിനു വേണ്ടി പൊലീസ് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് സൈബർ പൊലീസിന്‍റെ സഹായത്തോടുകൂടിയാണ് പ്രതിയെ ചേർത്തലയിൽ നിന്ന് പിടികൂടിയത്.

ALSO READ :അനുപമയെ അച്ഛൻ ചതിച്ചത് ജനന സര്‍ട്ടിഫിക്കറ്റ് മുതല്‍, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ശ്യാം സമാനമായ നിരവധി തട്ടിപ്പുകൾ നേരത്തെയും നടത്തി വന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവയെക്കുറിച്ചുള്ള അന്വേഷണവും പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്. പ്രതിയെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കും.

ABOUT THE AUTHOR

...view details