കേരളം

kerala

ETV Bharat / state

യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച് ഒളിവിൽ പോയ പ്രതി പിടിയിൽ - തിരുവനന്തപുരം

സുഹൃത്തുക്കളായ ഇവർ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തെ തുടർന്നാണ് ഷംനാദിനെ കുത്തിക്കൊല്ലാൻ ശ്രമിച്ചത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ സന്തോഷ് കരിച്ചാറ ക്ഷേത്രത്തിലെ ഉത്സവത്തിന് നാട്ടിൽ തിരിച്ചെത്തിയപ്പോഴാണ് പിടിയിലായത്

ഒളിവിൽ പോയ പ്രതി പിടിയിൽ  യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച് പ്രതി  തിരുവനന്തപുരം  Latest crime news updates
യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച് ഒളിവിൽ പോയ പ്രതി പിടിയിൽ

By

Published : Mar 1, 2020, 7:48 PM IST

തിരുവനന്തപുരം:പള്ളിപ്പുറം എഎൻ വില്ലയിൽ വാടകയ്ക്ക് താമസിക്കുന്ന ഷംനാദ് (23) എന്ന യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിലായി. കരിച്ചാറ കൊടിമൂലത്തോപ്പ്‌ വീട്ടിൽ സന്തോഷ്‌ കുമാർ (40) നെയാണ് മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജനുവരി അഞ്ചിന് കരിച്ചാറ വച്ചാണ് സംഭവം. സുഹൃത്തുക്കളായ ഇവർ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തെ തുടർന്നാണ് ഷംനാദിനെ കുത്തിക്കൊല്ലാൻ ശ്രമിച്ചത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ സന്തോഷ് കരിച്ചാറ ക്ഷേത്രത്തിലെ ഉത്സവത്തിന് നാട്ടിൽ തിരിച്ചെത്തിയപ്പോഴാണ് പിടിയിലായത്.

പിടികൂടാൻ ശ്രമിക്കുന്നതിനിടയിൽ പ്രതി കൈയിലിരുന്ന കത്തിയെടുത്ത് സ്വയം കുത്തി പരിക്കേൽപ്പിക്കാൻ ശ്രമം നടത്തി. ആറ്റിങ്ങൽ ഡി.വൈ.എസ്.പി ബേബിയുടെ നിർദേശാനുസരണം മംഗലപുരം ഇൻസ്‌പെക്ടർ പി.ബി. വിനോദ്‌ കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ABOUT THE AUTHOR

...view details