പീഡന ദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തില്‍ പ്രദര്‍ശിപ്പിച്ച യുവാവ് പിടിയില്‍ - യുവാവ് അറസ്റ്റില്‍
19കാരിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കല്ലിയൂര്‍ സ്വദേശി രാജീവാണ് പിടിയിലായത്
തിരുവനന്തപുരം:യുവതിയെ പീഡിപ്പിച്ച ശേഷം നഗ്നദൃശ്യങ്ങളെടുത്ത് സമൂഹമാധ്യത്തില്‍ പ്രദര്‍ശിപ്പിച്ച യുവാവിനെ നേമം പൊലീസ് അറസ്റ്റ് ചെയ്തു. കല്ലിയൂർ പ്ലാവത്തല വീട്ടിൽ രാജീവാണ്(34) പിടിയിലായത്. 19കാരിയുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് അന്വേഷണമാരംഭിച്ചത്. പ്രതിയെ കസ്റ്റഡിയിലെടുത്ത ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ശാന്തിവിള താലൂക്കാശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചിരുന്നു. നേമം സി.ഐ ബൈജുവിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം രാജീവിനെ കോടതിയില്‍ ഹാജരാക്കി. 14 ദിവസത്തേക്ക് കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു.