തിരുവനന്തപുരം:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണി ആക്കിയ കേസിലെ പ്രതി അറസ്റ്റിൽ. ചിറയിൻകീഴ് ,കൂന്തള്ളൂർ പറമ്പിൽ വീട്ടിൽ മോൻ കുട്ടൻ എന്ന് വിളിക്കുന്ന സുഷാജ് (26) ആണ് അറസ്റ്റിൽ ആയത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ
കഴിഞ്ഞ ആറ് മാസമായി പ്രതി പെൺകുട്ടിയെ പീഡിപ്പിച്ച് വരികയായിരുന്നു. തുടർന്ന് പെൺകുട്ടി ഗർഭിണി ആയത് അറിഞ്ഞ് വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്മാറുകയായിരുന്നു
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ
കഴിഞ്ഞ ആറ് മാസമായി പ്രതി പെൺകുട്ടിയെ പീഡിപ്പിച്ച് വരികയായിരുന്നു. തുടർന്ന് പെൺകുട്ടി ഗർഭിണി ആയത് അറിഞ്ഞ് വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിൻമാറുകയായിരുന്നു. തുടർന്ന് ഒളിവിൽ പോകാനായി സുഹൃത്തുമായി തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് അന്വേഷണ സംഘം പ്രതിയെ പിടികൂടിയത്.
ആറ്റിങ്ങൽ ഡി.വൈ.എസ്.പി എസ് വൈ സുരേഷിന്‍റെ നേതൃത്വത്തിൽ മംഗലപുരം പൊലീസ് ഇൻസ്പെക്ടർ പി.ബി. വിനോദ്‌കുമാറും സംഘവുമാണ് പ്രതിയെ പിടികൂടിയത്.