തിരുവനന്തപുരം : നിയമസഭ സ്പീക്കര്‍ എം.ബി രാജേഷിന്‍റെ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി ചമഞ്ഞ് തട്ടിപ്പ് നടത്തുന്നയാൾക്കെതിരെ ഡി.ജി.പിയ്ക്ക് പരാതി നൽകി സ്പീക്കറുടെ ഓഫിസ്. പ്രവീൺ ബാലചന്ദ്രൻ എന്നയാളാണ് സർക്കാർ ജോലി വാഗ്‌ദാനം ചെയ്‌ത് കോട്ടയത്തും പരിസര പ്രദേശങ്ങളിലുമായി തട്ടിപ്പ് നടത്തിയത്.
സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി ചമഞ്ഞ് തട്ടിപ്പ് : ഡി.ജി.പിയ്ക്ക് പരാതി നല്‍കി - Mb rajesh
തട്ടിപ്പിനിരയായ യുവതി സ്പീക്കറെ വിളിച്ച് പരാതി പറഞ്ഞതോടെയാണ് ഡി.ജി.പിക്ക് പരാതി നൽകിയത്.
സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി ചമഞ്ഞ് തട്ടിപ്പ്: ഡി.ജി.പിയ്ക്ക് പരാതി നല്‍കി
ALSO READ:ബെഹ്‌റയുടെ വെളിപ്പെടുത്തല്‍ ഗൗരവതരം, പൊലീസ് ആസ്ഥാനത്ത് സ്ലീപ്പിങ് സെല്ലുകൾ ഉണ്ടെന്നും കെ സുരേന്ദ്രൻ
ഇയാള്‍ നിരവധി പേരിൽ നിന്നും പണം കൈപ്പറ്റുന്നതായി ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇത്തരത്തിൽ തട്ടിപ്പിനിരയായ യുവതി സ്പീക്കറെ വിളിച്ച് പരാതി പറഞ്ഞു. തുടർന്നാണ് ഡി.ജി.പിക്ക് പരാതി നൽകിയത്. ഇക്കാര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് സ്പീക്കറുടെ ഓഫിസ് അഭ്യര്‍ഥിച്ചു.
Last Updated : Jun 28, 2021, 5:54 PM IST