മലയാളി മാധ്യമപ്രവര്‍ത്തകര്‍ പൊലീസ് കസ്റ്റഡിയിലായ സംഭവം; ഡിജിപി ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി - DGP NEWS
കർണാടക ഡിജിപിയുമായി ചർച്ച നടത്തുമെന്നും മാധ്യമ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുമെന്നും ഡിജിപി പറഞ്ഞു
തിരുവനന്തപുരം:മംഗളുരുവിൽ മാധ്യമ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ എടുത്ത സംഭവത്തിൽ പൊലീസ് ഉന്നത ഉദ്യോഗസ്ഥരുമായി ഡിജിപി ലോക്നാഥ് ബെഹ്റ ചർച്ച നടത്തി. കർണാടക ഡിജിപിയുമായും ചർച്ച നടത്തുമെന്നും മാധ്യമ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുമെന്നും ഡിജിപി പറഞ്ഞു. മംഗളുരു സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തത്. കർണാടക അക്രഡിറ്റേഷൻ ഇല്ലാത്ത മാധ്യമ പ്രവർത്തകരെ റിപ്പോർട്ട് ചെയ്യാൻ അനുവദിക്കില്ലെന്നാണ് കർണാടക പൊലീസ് അറിയിച്ചത്.