കേരളം

kerala

ETV Bharat / state

ന്യൂയോർക്കിൽ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു - covid death in New York

നിരീക്ഷണത്തിലായിരുന്ന ഈപ്പന് ഞായറാഴ്‌ചയാണ് രോഗം സ്ഥിരീകരിച്ചത്. തിങ്കളാഴ്‌ച വൈകിട്ട് ഏഴ് മണിയോടെയായിരുന്നു അന്ത്യം

കൊവിഡ് ബാധിച്ച് മലയാളി മരിച്ചു  കൊവിഡ് മരണം  ന്യൂയോർക്കിൽ മലയാളി മരിച്ചു  Malayalee dies of covid  covid death in New York  news york malayalee covid death
കൊവിഡ്

By

Published : Apr 7, 2020, 10:33 AM IST

പത്തനംതിട്ട:കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി അമേരിക്കയിൽ മരിച്ചു. തിരുവല്ല നെടുമ്പ്രം സ്വദേശി കെ.ജെ ഈപ്പൻ (74 ) ആണ് ന്യൂയോർക്കിൽ മരിച്ചത്. റിട്ടയർഡ് ബി.എസ്.എൻ.എൽ. ഉദ്യോഗസ്ഥനായിരുന്നു.

15 വർഷമായി ഇളയമകനായ വരുൺ ഈപ്പനൊപ്പം കുടുംബത്തോടെ ന്യൂയോർക്കിൽ സ്ഥിര താമസമായിരുന്നു. നിരീക്ഷണത്തിലായിരുന്ന ഈപ്പന് ഞായറാഴ്‌ചയാണ് രോഗം സ്ഥിരീകരിച്ചത്. തിങ്കളാഴ്‌ച ഇന്ത്യൻ സമയം വൈകിട്ട് ഏഴ് മണിയോടെയായിരുന്നു അന്ത്യം. കഴിഞ്ഞ വർഷം സെപ്‌റ്റംബർ മാസത്തിലാണ് അവസാനമായി നാട്ടിലെത്തിയത്. സംസ്‌കാരം ന്യൂയോർക്കിൽ നടക്കും.

ABOUT THE AUTHOR

...view details