തിരുവനന്തപുരം: രാജ്യാന്തര മേളയിലെ മത്സരചിത്രങ്ങളുടെ പ്രദർശനങ്ങൾക്ക് ഇന്ന് തുടക്കമാകും. അതിജീവനം, പ്രണയം, ത്രില്ലർ തുടങ്ങി സമകാലിക വിഷയങ്ങൾ ചർച്ച ചെയ്യുന്ന ഏഴ് ചിത്രങ്ങളാണ് ആദ്യദിനത്തിൽ പ്രദർശിപ്പിക്കുക. സതേൺ സ്റ്റോം, പവർ അലി, ദി സ്നോ സ്റ്റോം, ഓൾ ദി സയലൻസ്, ആഗ്ര, തടവ്, ഫാമിലി എന്നിവയാണ് ഇന്ന് (9-12-2023) പ്രദര്‍ശിപ്പിക്കുന്ന മത്സരചിത്രങ്ങൾ.
ഫാസിൽ റസാഖ് രചനയും സംവിധാനവും നിർവഹിച്ച തടവ് ഡോൺ പാലത്തറ സംവിധാനം ചെയ്ത 'ഫാമിലി' എന്നിവയാണ് മത്സര വിഭാഗത്തിലെ ഇന്നത്തെ മലയാള ചിത്രങ്ങൾ. അമ്പത് വയസുകാരിയായ അംഗനവാടി ടീച്ചര്‍ ഗീതയുടെ ജീവിതമാണ് തടവിന്റെ പ്രമേയം( (Thadav and Family Will Be Played Iffk Today).