തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവത്തിൽ തുടർച്ചയായി നാലുവർഷം ചാമ്പ്യന്മാരായ പാലക്കാടിനെ പിന്തള്ളി മലപ്പുറം ജില്ല കിരീടം അണിഞ്ഞു (Malappuram wins in state school science fest). 1442 പോയിന്‍റിനാണ് കഴിഞ്ഞവർഷം രണ്ടാം സ്ഥാനത്തായിരുന്ന മലപ്പുറം ചാമ്പ്യൻ പട്ടം നേടിയത് (Science fest result).
1350 പോയിന്‍റോടെ പാലക്കാട് രണ്ടാം സ്ഥാനത്തും 1333 പോയിന്‍റ് നേടി കണ്ണൂർ മൂന്നാം സ്ഥാനവും ഉറപ്പിച്ചു (state school science festival). സ്‌കൂൾതലത്തിൽ 142 പോയിന്‍റോടെ കാസർഗോഡ് ജില്ലയിലെ ദുർഗ എച്ച്എസ്എസ് കാഞ്ഞങ്ങാട് സ്‌കൂൾ ഒന്നാം സ്ഥാനത്തും പോയ വർഷം ഒന്നാം സ്ഥാനത്തായിരുന്ന ഇടുക്കി കൂമ്പൻപാറ ഫാത്തിമ മാതാ എച്ച്എസ്എസ് സ്‌കൂൾ (138) രണ്ടാം സ്ഥാനത്തും എത്തി. തൃശ്ശൂർ പാങ്ങോട് എച്ച്എസ്എസ് നാണ് മൂന്നാം സ്ഥാനം (134).
ശാസ്ത്രോത്സവത്തിൽ സ്പെഷ്യൽ സ്‌കൂൾ എച്ച് ഐ വിഭാഗത്തിൽ എറണാകുളം മാണിക്യമംഗലം സെന്‍റ് ക്ലെയർ ഓറൽ സ്‌കൂൾ ഫോർ ദി ഡഫ് ഒന്നാം സ്ഥാനം നേടി. കോഴിക്കോട് എരഞ്ഞിപ്പാലം കരുണ സ്‌പീച്ച് ആൻഡ് ഹിയറിങ് സ്‌കൂൾ ഫോർ ദി ഡെഫ് രണ്ടാം സ്ഥാനവും മലപ്പുറം വാഴക്കാട് കാരുണ്യ ഭവൻ സ്‌കൂൾ ഫോർ ദി ഡഫ് മൂന്നാം സ്ഥാനവും നേടി.
സ്പെഷ്യൽ സ്‌കൂൾ വി ഐ വിഭാഗത്തിൽ കാഞ്ഞിരപ്പള്ളി സ്‌കൂൾ ഫോർ ദി ബ്ലൈൻഡ് ചാമ്പ്യന്മാരായി. കോഴിക്കോട് മെഡിക്കൽ കോളേജ് റഹ്മാനിയ വി എച്ച് എസ് എസ് രണ്ടാമതും കോട്ടപ്പുറം എച്ച് കെ സി എം എം ബ്ലൈൻഡ് സ്‌കൂൾ മൂന്നാമതും എത്തി.