തിരുവനന്തപുരം: മലങ്കര - യാക്കോബായ സഭാതർക്കത്തെ തുടർന്ന് ശവസംസ്‌കാരം നടത്താൻ കഴിയാത്ത സാഹചര്യത്തിൽ മനുഷ്യാവകാശ കമ്മീഷൻ സർക്കാരിൽ നിന്നും അടിയന്തര റിപ്പോർട്ട് തേടി. ചീഫ് സെക്രട്ടറിയും സംസ്ഥാന പൊലീസ് മേധാവിയും കോട്ടയം ദേവലോകം അരമന സഭാ അധ്യക്ഷനും നവംബർ 15നകം വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്‍റണി ഡൊമിനിക് ആവശ്യപ്പെട്ടു.
സഭാതർക്കത്തില്‍ ശവസംസ്‌കാരം മുടങ്ങി; മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി - Malankara - Jacobite controversy: burial; The Human Rights Commission sought an emergency report from the government
കേസ് പരിഗണിക്കാൻ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സംസ്ഥാന കമ്മീഷനോട് നിർദേശിച്ചിരുന്നു. ഒക്ടോബർ 28 ന് അന്തരിച്ച കട്ടച്ചിറ സ്വദേശിനി മറിയാമ്മ രാജന്‍റെ മൃതദേഹമാണ് കട്ടച്ചിറ പള്ളിയിലെ കുടുംബ കല്ലറയിൽ സംസ്‌കരിക്കാൻ കഴിയാതിരിക്കുന്നത്.
92 വയസായ വൃദ്ധമാതാവിനെ കട്ടച്ചിറ പള്ളിയിലെ കുടുംബ കല്ലറയിൽ സംസ്‌കരിക്കാൻ സമ്മതിക്കുന്നില്ലെന്ന് ആരോപിച്ച് യാക്കോബായ സഭാ മെത്രാപോലീത്തൻ ട്രസ്റ്റി ജോസഫ് ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത സമർപ്പിച്ച പരാതിയിലാണ് നടപടി. മ്യതദേഹം വീട്ടിൽ സൂക്ഷിച്ചിരിക്കുകയാണ്. ഒക്ടോബർ 28 ന് അന്തരിച്ച കട്ടച്ചിറ സ്വദേശിനി മറിയാമ്മ രാജന്‍റെ മൃതദേഹമാണ് കട്ടച്ചിറ പള്ളിയിലെ കുടുംബ കല്ലറയിൽ സംസ്‌കരിക്കാൻ കഴിയാതിരിക്കുന്നത്. കേസ് പരിഗണിക്കാൻ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സംസ്ഥാന കമ്മീഷനോട് നിർദേശിച്ചിരുന്നു.
TAGGED:
malankara jacobite news