കൊച്ചി:തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി കീഴടങ്ങി. ഇന്ന് രാവിലെ പത്തരയോടെ അഭിഭാഷകനൊപ്പം എത്തിയാണ് അഭിഭാഷകൻ കൂടിയായ ബിജു മോഹൻ കൊച്ചിയിലെ ഡിആർഐ ഓഫീസിൽ കീഴടങ്ങിയത്. ബിജുവിന്‍റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെ ഇന്ന് കീഴടങ്ങാണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഇയാൾക്ക് നേരിട്ട് സ്വർണം കടത്തുമായി ബന്ധമുള്ളതായി ഡിആർഐക്ക് വിവരം ലഭിച്ചിട്ടുണ്ട്.
തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത്; മുഖ്യപ്രതി ബിജു കീഴടങ്ങി - ട്ട് കോടി രൂപ വില വരുന്ന 25 കിലോ സ്വർണം
ഈ മാസം 13 ന് എട്ട് കോടി രൂപ വില വരുന്ന 25 കിലോ സ്വർണം പിടികൂടിയതോടെയാണ് സ്വർണക്കടത്തിന്‍റെ വിവരങ്ങള്‍ പുറത്ത് വരുന്നത്
വെള്ളിയാഴ്ച 10 മണിക്കകം കീഴടങ്ങാനാണ് കോടതി നിർദേശിച്ചിരുന്നത്. തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള സ്വർണകടത്ത് നിയന്ത്രിക്കുന്നത് ബിജു ആണെന്നാണ് പ്രാഥമിക നിഗമനം. ദുബായിൽ നിന്ന് കടത്തിക്കൊണ്ടുവന്ന എട്ട് കോടി രൂപ വില മതിക്കുന്ന 25 കിലോഗ്രാം സ്വർണം ഈ മാസം 13ന് തിരുവനന്തപുരത്ത് നിന്നാണ് പിടികൂടിയത്.
ഇതോടെയാണ് സ്വർണക്കടത്തിന്‍റെ വിവരങ്ങൾ പുറത്തു വരുന്നതും കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘത്തിലേക്ക് അന്വേഷണം നീങ്ങിയതും. ബിജുവിന്റെ ഭാര്യ അടക്കം അറസ്റ്റിലായ പ്രതികൾ സ്വർണക്കടത്തിൽ ബിജുവിനെ പങ്കിനെക്കുറിച്ച് മൊഴിനൽകി.
പിപിഎം ചെയിൻസ് ഉടമ മുഹമ്മദിന് വേണ്ടിയാണ് ഇവർ സ്വർണം കടത്തിയതെന്നാണ് സൂചന. ഇയാൾ ഒളിവിലാണ്. മുഹമ്മദിന്റെ ദുബായ് സ്ഥാപനത്തിന് വേണ്ടിയാണ് സ്വർണം വാങ്ങിയതെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം.