തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദത്തില്‍ സമരം ശക്തമാക്കി മഹിള കോൺഗ്രസ്. ഇന്ന് (10.11.22) രാവിലെ ജെബി മേത്തർ എംപിയുടെ നേതൃത്വത്തില്‍ കോർപ്പറേഷൻ കവാടത്തില്‍ കുത്തിയിരിപ്പ് സമരം നടത്തി.
മേയർക്ക് ട്രാവല്‍ ബാഗുമായി മഹിള കോൺഗ്രസ് പ്രതിഷേധം - മഹിള കോൺഗ്രസ് കോർപ്പറേഷൻ ഓഫീസിന് മുന്നില്‍ സമരം
'കട്ട പണവുമായി മേയർ കുട്ടി കോഴിക്കോട്ടേക്ക് വിട്ടോളൂ, പെട്ടി മഹിള കോൺഗ്രസ് വക' എന്നെഴുതിയ ട്രാവല്‍ ബാഗുമായാണ് മഹിള കോൺഗ്രസ് പ്രവർത്തകർ കോർപ്പറേഷൻ ഓഫീസിന് മുന്നില്‍ സമരം തുടങ്ങിയത്
മേയർക്ക് ട്രാവല്‍ ബാഗുമായി മഹിള കോൺഗ്രസ് പ്രതിഷേധം
'കട്ട പണവുമായി മേയർ കുട്ടി കോഴിക്കോട്ടേക്ക് വിട്ടോളൂ, പെട്ടി മഹിള കോൺഗ്രസ് വക' എന്നെഴുതിയ ട്രാവല്‍ ബാഗുമായാണ് മഹിള കോൺഗ്രസ് പ്രവർത്തകർ സമരം തുടങ്ങിയത്. പൊലീസിന് എതിരെയും ശക്തമായ മുദ്രാവാക്യം വിളിയുണ്ടായി.