കേരളം

kerala

ETV Bharat / state

മഹാത്മാ അയ്യങ്കാളിയുടെ 157ആം ജന്മദിന വാര്‍ഷികം - venganoor

മഹാത്മ അയ്യങ്കാളി ഇന്നും കേരളത്തില്‍ പ്രസക്തനായി തുടരുന്നു

മഹാത്മാ അയ്യങ്കാളി  157ആം ജന്മദിന വാര്‍ഷികം  അയ്യങ്കാളി  തിരുവനന്തപുരം  വെങ്ങാനൂര്‍  Ayyankali  thiruvanathapuram  venganoor  mahatma ayyankali
മഹാത്മാ അയ്യങ്കാളി: 157ആം ജന്മദിന വാര്‍ഷികം

By

Published : Aug 28, 2020, 10:55 AM IST

ഏതാണ്ട് ഒരു നൂറ്റാണ്ട് മുന്‍പാണ് തൊട്ടു കൂടാത്തവരെന്ന് കരുതിയിരുന്ന പുലയ സമുദായത്തില്‍ നിന്നുള്ള ഒരു 30 വയസുകാരന്‍ ഒരു വില്ലുവണ്ടിയും ഉരുട്ടി കേരളത്തിന്‍റെ സാമൂഹിക പരിഷ്‌ക്കരണ ചരിത്രത്തിലേക്ക് കടന്നു വന്നത്. ആ ധീരനായ സാമൂഹിക പരിഷ്‌ക്കര്‍ത്താവിന്‍റെ 175ആം ജന്മ ദിനമാണ് ഇന്ന്. പഴയ കാല തിരുവിതാംകൂറില്‍ നിന്നുള്ള ആ മഹാത്മാവ് അയ്യങ്കാളി ഇന്നും കേരളത്തില്‍ പ്രസക്തനായി തുടരുന്നു.

തിരുവനന്തപുരം ജില്ലയില്‍ ഉള്‍പ്പെടുന്ന വെങ്ങാനൂര്‍ എന്ന സ്ഥലത്ത് മാല-അയ്യന്‍ ദമ്പതികള്‍ക്ക് 1863 ഓഗസ്റ്റ് 28നാണ് അയ്യങ്കാളി ജനിക്കുന്നത്. ഒരു കുട്ടിയെന്ന നിലയില്‍ അദ്ദേഹം നേരിട്ട ജാതി വിവേചനം അദ്ദേഹത്തെ ജാതി വിരുദ്ധ പ്രസ്ഥാനത്തിന്‍റെ നേതാവായി മാറ്റുകയാണുണ്ടായത്. പിന്നീട് പൊതു സ്ഥലങ്ങളിലും സ്‌കൂളുകളിലും പ്രവേശനം അടക്കമുള്ള അധസ്ഥിതരുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് വേണ്ടി അദ്ദേഹം പോരാടി. 1893ല്‍ പൊതു നിരത്തുകളില്‍ തൊട്ടു കൂടാത്തവര്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ ഉയര്‍ന്ന ജാതിക്കാരായ ഹിന്ദുക്കളെ വെല്ലുവിളിച്ചു കൊണ്ട് അയ്യങ്കാളി ഒരു വില്ല് വണ്ടിയുമായി നിരത്തിലിറങ്ങി.

കേരളത്തിലെ ദളിത് പ്രസ്ഥാനങ്ങളുടെ ചരിത്രത്തില്‍ ഒരു പ്രമുഖ നേട്ടമായി ആഘോഷിച്ചു വരുന്ന ഒന്നാണ് ഈ സംഭവം. അതിനു ശേഷം അദ്ദേഹം ബാലരാമപുരത്ത് തൊട്ടു കൂടാത്തവരുടെ അവകാശങ്ങള്‍ സ്ഥാപിക്കുന്നതിനായി മറ്റൊരു റാലിയും നടത്തി. അവിടെ വെച്ച് വരേണ്യ ജാതിക്കാരായ ഒരു കൂട്ടം ആളുകള്‍ അവരെ ആക്രമിക്കുകയും അത് ഏറ്റുമുട്ടലില്‍ കലാശിക്കുകയും ചെയ്‌തു. “സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള നടത്തം” എന്ന പേരില്‍ പിന്നീട് അറിയപ്പെട്ട അയ്യങ്കാളി സംഘടിപ്പിച്ച നടത്തവും, അതിനെ തുടര്‍ന്നുണ്ടായ “ചാലിയര്‍ കലാപവും” ചരിത്രത്തില്‍ ഇടം നേടി, തന്‍റെ ദളിത്: ഭൂതം, വര്‍ത്തമാനം, ഭാവി എന്ന പുസ്തകത്തില്‍ ആക്ടിവിസ്റ്റ് ആനന്ദ് തെല്‍തുമ്പ്‌ഡെ എഴുതി.

റോഡുകള്‍ ഉപയോഗിക്കുവാന്‍ പുലയര്‍ അവകാശം നേടി എടുത്തു എങ്കിലും ക്ഷേത്രങ്ങളും സ്‌കൂളുകളും അവര്‍ക്ക് അപ്പോഴും അന്യമായി നില കൊണ്ടു. ഇതിന് ഒരു മൂന്നിന പരിഹാരമാണ് അയ്യങ്കാളി മുന്നോട്ട് വെച്ചത്. ഒന്നാമത്തേത് സര്‍ക്കാരില്‍ നിന്ന് സഹായം തേടുക. രണ്ടാമത്തേത് വരേണ്യ ജാതിക്കാരായ ഭൂവുടമകളോട് പോരാടുക. മൂന്നാമത്തേത് സ്വന്തമായി സ്‌കൂളുകള്‍ സ്ഥാപിക്കുക. ഈ മൂന്ന് കാര്യങ്ങളും സാധ്യമായതോടു കൂടി തങ്ങളുടെ സ്വപ്‌നങ്ങള്‍ ഭാഗികമായെങ്കിലും പൂവണിയിക്കുവാന്‍ അവര്‍ക്ക് കഴിഞ്ഞു. അയ്യങ്കാളിയുടെ നേതൃത്വത്തില്‍ പുലയ കര്‍ഷകര്‍ “ഞങ്ങളുടെ കുട്ടികളെ സ്‌കൂളുകളില്‍ പ്രവേശിക്കുവാന്‍ അനുവദിച്ചില്ലെങ്കില്‍ നിങ്ങളുടെ നെല്ലുകള്‍ പതിരുകള്‍ മാത്രമായിരിക്കും വിളയിക്കുക'' എന്ന് പ്രഖ്യാപിച്ചു.

ലോകത്തെ ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന് രൂപം നല്‍കിയ സംസ്ഥാനമായ കേരളത്തിലെ തൊഴിലാളി വര്‍ഗത്തിന്‍റെ ആദ്യ സമരമായി കണക്കാക്കപ്പെടുന്നതും ഈ സംഭവത്തെയാണ്. 1910 മാര്‍ച്ച് ഒന്നിന് കേരള സംസ്ഥാനം ജനിക്കുന്നതിന് 44 വര്‍ഷം മുന്‍പ് മാത്രമാണ് തിരുവിതാംകൂര്‍ സര്‍ക്കാര്‍ പുലയ കുട്ടികളെ ഈഴവ കുട്ടികള്‍ക്ക് പ്രവേശനം അനുവദിക്കുന്ന എല്ലാ സ്‌കൂളുകളിലും പ്രവേശിപ്പിക്കണമെന്ന് ഉത്തരവിട്ടത്. ഈഴവ സമുദായത്തില്‍ നിന്നുള്ള സാമൂഹിക പരിഷ്‌കര്‍ത്താവായ ശ്രീ നാരായണ ഗുരുവില്‍ നിന്നും പ്രചോദിതനായ അയ്യങ്കാളി സാധു ജന പരിപാലന സംഘം എന്ന ദരിദ്രരുടെ സംരക്ഷണത്തിനുള്ള സംഘടന രൂപീകരിക്കുകയും പിന്നീട് സ്വന്തമായി സ്‌കൂളുകള്‍ ആരംഭിക്കുകയും ചെയ്യാന്‍ പണം സമാഹരിക്കുകയും ചെയ്‌തു.

സര്‍ക്കാരിന്‍റെ ഉത്തരവ് ഉണ്ടായിട്ടും പുലയ കുട്ടികളെ സ്‌കൂളുകളില്‍ പ്രവേശിപ്പിക്കുവാന്‍ മാനേജ്‌മെന്‍റുകള്‍ തയ്യാറായില്ല. നിലവിലെ പത്തനംതിട്ട ജില്ലയിലുള്ള പുല്ലാടില്‍ അയ്യങ്കാളി ഈ ഉത്തരവ് നടപ്പാക്കി കിട്ടുന്നതിനായി മറ്റൊരു സമരം സംഘടിപ്പിച്ചു. പുല്ലാട് കലാപം എന്ന് പിന്നീട് അറിയപ്പെട്ടു. അയ്യങ്കാളി സംഘടിപ്പിച്ച തൊഴിലാളികളുടെ ചരിത്രം കുറിച്ച സമരം ഒരു വര്‍ഷം കഴിഞ്ഞപ്പോഴേക്കും വിജയം വരിച്ചു. അവരുടെ ഐക്യത്തെ തകര്‍ക്കുവാന്‍ ഭൂവുടമകള്‍ ശ്രമിച്ചു എങ്കിലും അത് ഫലവത്താക്കുവാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. അയ്യങ്കാളിയുടെ നേതൃത്വത്തിലുള്ള സംഘമായ അയ്യങ്കാളി സേന സമരക്കാര്‍ക്ക് ശാരീരികമായ പിന്തുണ ഉറപ്പാക്കി. വിഴിഞ്ഞത്തെ മത്സ്യബന്ധന സമുദായത്തില്‍ നിന്നും അവര്‍ പിടിക്കുന്ന മത്സ്യത്തിന്‍റെ ഒരു പങ്ക് തങ്ങള്‍ക്ക് ലഭ്യമാക്കാനുള്ള കരാറില്‍ ഏര്‍പ്പെട്ടു കൊണ്ട് സമരം ചെയ്യുന്ന തൊഴിലാളികളുടെ അതിജീവനം ഉറപ്പാക്കുവാന്‍ അയ്യങ്കാളി തന്നെ നേരിട്ട് രംഗത്തിറങ്ങി. കൂലി വര്‍ധിപ്പിക്കണമെന്ന ആവശ്യവും റോഡുകളും സ്‌കൂളുകളും ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന ആവശ്യവും ഭൂവുടമകള്‍ക്ക് ഒടുവില്‍ അംഗീകരിക്കേണ്ടി വന്നു. ഒരു തീപ്പൊരി ദളിത് നേതാവായാണ് അയ്യങ്കാളി അറിയപ്പെടുന്നതെങ്കിലും അദ്ദേഹത്തിന്‍റെ മരണത്തിന് ശേഷം 38 വര്‍ഷം കഴിഞ്ഞാണ് അദ്ദേഹത്തെ കുറിച്ചുള്ള ഒരു ജീവചരിത്രം പ്രസിദ്ധീകരിക്കുന്നത്.

തന്‍റെ 157 ആം ജന്മ വാര്‍ഷികത്തില്‍ അയ്യങ്കാളി നമ്മെ ഓര്‍മപ്പെടുത്തുന്നത് എന്താണ്?

ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കുവാന്‍ പറ്റാത്തതിന്‍റെ ദുഖത്താല്‍ ദേവിക ബാലകൃഷ്ണന്‍ എന്ന ദളിത് പെണ്‍കുട്ടി ആത്മഹത്യ ചെയ്‌ത സംഭവം മേല്‍ വിവരിച്ച കാരണത്താല്‍ നമ്മുടെ എല്ലാം മനസാക്ഷിയെ കൃത്യമായി കുത്തി നോവിക്കുന്നു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് രജനി എസ് ആനന്ദ് എന്ന മറ്റൊരു ദളിത് പെണ്‍കുട്ടി ഒരു സ്വയം ഭരണ എഞ്ചിനീയറിങ് കോളജിലെ ഫീസ് നല്‍കുവാന്‍ പറ്റാത്തതിന്‍റെ പേരില്‍ കോളജ് കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്യുകയുണ്ടായി. സാമൂഹിക നവോത്ഥാനത്തിന്‍റെയും ദീര്‍ഘ കാല ഇടതുപക്ഷ തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തനങ്ങളുടെയും ചരിത്രമുള്ള ദൈവത്തിന്‍റെ സ്വന്തം നാട് ഇന്നിപ്പോള്‍ ഒന്നുയറിയാത്ത മട്ടിൽ ഇക്കാര്യത്തില്‍ കൈകഴുകി നില്‍ക്കുകയാണ്. പ്രത്യേകിച്ചും നിലവാരമുള്ള പൊതു വിദ്യാഭ്യാസം ജനങ്ങള്‍ക്ക് ലഭ്യമാക്കുക പോലുള്ള സാമൂഹിക ക്ഷേമ പദ്ധതികളുടെ കാര്യം വരുമ്പോള്‍. ദളിതരും മുസ്ലീങ്ങളും ആദിവാസി ജനതയുമെല്ലാം ആധുനിക വിദ്യാഭ്യാസം നേടുവാനുള്ള അവകാശം നേടി എടുത്തത് നിരന്തരമായ പോരാട്ടങ്ങളിലൂടെയായിരുന്നു.

ബ്രോഡ്ബാന്‍ഡിന്‍റെ പിന്തുണയോടു കൂടി ലാപ്‌ടോപ്പുകളോ സ്മാര്‍ട്ട് ഫോണുകളോ ഉപയോഗിച്ച് ഓൺലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കുവാനുള്ള വിദ്യാര്‍ഥികളുടെ അവസരത്തിലുണ്ടായിരിക്കുന്ന വലിയ അസമത്വം വിശേഷിപ്പിക്കുവാന്‍ ഉപയോഗിക്കുന്ന പരാമര്‍ശമാണ് ഡിജിറ്റല്‍ ഡിവൈഡ്. കേരള മോഡല്‍ വികസനത്തില്‍ വീണ ഏറ്റവും പുതിയ വിള്ളലാകുന്നു ഇത്. വീണ്ടും ദളിത്-ബഹുജനങ്ങളാണ് ഈ പോരാട്ടത്തിലും ഉള്‍പ്പെട്ടു നില്‍ക്കുന്നത്. വിദ്യാഭ്യാസ മേഖലയില്‍ എല്ലാവരേയും ഉള്‍പ്പെടുത്തി കൊണ്ടുള്ള ഒരു സമീപനം ഇല്ലാത്തതിന്‍റെ പോരായ്‌മയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. ചരിത്രപരമായി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനങ്ങള്‍ക്ക് എക്കാലത്തും നിഷേധിക്കപ്പെടുന്ന ഒന്നാണ് വിദ്യാഭ്യാസം.

ലോകത്തെ ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന് രൂപം നല്‍കിയ സംസ്ഥാനമായ കേരളത്തിൽ, ഇടത്തുപക്ഷ പ്രസ്ഥാനങ്ങൾ പൊട്ടിമുളക്കുന്നതിന് മുമ്പ് 1905ൽ അയ്യങ്കാളി ദളിത് സമുദായത്തിലെ കൂട്ടികൾക്ക് സ്‌കൂൾ പ്രവേശനം ആവശ്യപ്പെട്ട് നടത്തിയ സമരമാണ് തൊഴിലാളി വര്‍ഗത്തിന്‍റെ ആദ്യ സമരമായി കണക്കാക്കപ്പെടുന്നത്. ദളിത് ജീവിതം പ്രധാനമാണ് എന്ന മുദ്രാവാക്യം വീണ്ടും ഉയര്‍ത്തി കൊണ്ടു വരേണ്ട സമയമായിരിക്കുന്നു. ഒരു രജനിയോ ദേവികയോ ഇനിയും ഉണ്ടായിക്കൂടാ. പ്രത്യേകിച്ച് ദൈവത്തിന്‍റെ സ്വന്തം നാടാണെന്ന് കൊട്ടിഘോഷിക്കപ്പെടുന്ന ഇടത്ത്. ആഗോള തലത്തില്‍ തന്നെ ജാതിയെ സംബന്ധിക്കുന്ന ചോദ്യങ്ങള്‍ എങ്ങനെ ഉന്നയിക്കാന്‍ കഴിയുമെന്ന് നമ്മള്‍ ആലോചിക്കേണ്ടിയിരിക്കുന്നു.

ഒരു ആധുനിക ഇന്ത്യന്‍ രാഷ്ട്രം കെട്ടി പടുക്കുന്നതിലും ദളിതര്‍ക്കിടയില്‍ ആത്മാഭിമാനത്തിന്‍റെ മനസ്സാക്ഷിയെ തൊട്ടുണര്‍ത്തുന്നതിനും അയ്യങ്കാളി വഹിച്ച പങ്ക് ഫൂലെയ്ക്കും അംബേദ്‌കറിനും നാരായണ ഗുരുവിനും പെരിയാറിനും ഒട്ടും പിറകിലല്ല. ദിവസം മുഴുവനും സമത്വത്തെ കുറിച്ചും സ്വാതന്ത്ര്യത്തെ കുറിച്ചും പ്രസംഗിച്ചു നടക്കുന്ന പണ്ഡിതരെന്ന് അവകാശപ്പെടുന്നവര്‍ ആധുനിക ഇന്ത്യയെ കെട്ടി പടുക്കുന്നതിന് വലിയ പങ്കാളിത്തം വഹിച്ചവരെ എല്ലാം അവഗണിക്കുകയാണ് ചെയ്യുന്നത്. അതിനുള്ള കാരണം മേല്‍ പറഞ്ഞവര്‍ അവരുടെ ജാതിയിലോ സമുദായത്തിലോ പെട്ടവരല്ല എന്നതാണ്. ഫൂലെയുടെയും അംബേദ്‌കറിന്‍റെയും പങ്കാളിത്തത്തെ വില കുറച്ച് കാണുന്നവര്‍ പെരിയാറിന്‍റെ പേര് കേള്‍ക്കുമ്പോഴേക്കും കുരച്ച് ചാടും. അവര്‍ കേരളത്തിന്‍റെ നവോത്ഥാനത്തിന് തുടക്കം കുറിച്ച് അയ്യങ്കാളിയെ ഏതാണ്ട് പൂര്‍ണ്ണമായും മറന്നു കഴിഞ്ഞിരിക്കുന്നു. തന്‍റെ ജാതീയ മേധാവിത്വം മൂലം കമ്മ്യൂണിസ്റ്റ് നേതാവായ ഇ എം എസ് നമ്പൂതിരിപ്പാടു പോലും കേരളം മലയാളികളുടെ മാതൃഭൂമി എന്ന തന്‍റെ പുസ്തകത്തില്‍ “മുലക്കരത്തെ” കുറിച്ചോ സംസ്ഥാനത്തെ അടിമത്വ സംവിധാനത്തെ കുറിച്ചോ ഒന്നും പരാമര്‍ശിക്കുന്നില്ല.

സവര്‍ണരോട് നേരിട്ട് ഏറ്റുമുട്ടുവാന്‍ അയ്യങ്കാളി തീരുമാനിക്കുന്നു. 1893ല്‍ അദ്ദേഹം രണ്ട് കാളകളെയും വലിയ രണ്ട് പിച്ചള മണികളുള്ള വണ്ടിയും കൊണ്ടു വന്നു. തന്‍റെ പരമ്പരാഗത വേഷം അണിഞ്ഞു കൊണ്ട് കാളകളുടെ കഴുത്തില്‍ മണി കെട്ടി തന്‍റെ ഗ്രാമത്തിലെ തെരുവുകളിലൂടെ അദ്ദേഹം കാളവണ്ടി ഓടിച്ചു. വിജയ ജാഥ നടത്തുന്ന ഒരു പോരാളിയെ പോലെയായിരുന്നു അപ്പോള്‍ അദ്ദേഹം. ഇതിന് അയ്യങ്കാളി തയ്യാറെടുത്തായിരുന്നു നിന്നിരുന്നത്. എതിരാളികള്‍ തന്‍റെ അടുത്തേക്ക് എത്തുന്നതിനു തൊട്ടു മുന്‍പ് തന്നെ അദ്ദേഹം ഒന്നു കുനിഞ്ഞ് ഒരു അരിവാള്‍ എടുത്തു വീശി. അദ്ദേഹത്തിന്‍റെ മുഖം അപ്പോള്‍ കോപം കൊണ്ട് ചുവന്നു തുടുത്തിരുന്നു. അരിവാള്‍ വീശി കൊണ്ട് അദ്ദേഹം സവര്‍ണരെ ഭീഷണിപ്പെടുത്തി. തന്റെ വഴി ആരെങ്കിലും തടസ്സപ്പെടുത്തിയാല്‍ അവരെ ഈ അരിവാള്‍ കൈകാര്യം ചെയ്തു കൊള്ളുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

പൊതു റോഡുകള്‍ ഉപയോഗിക്കുവാനുള്ള അവകാശം ചോദിക്കുന്നതിനും അപ്പുറത്തേക്ക് പോയിരുന്നു ആ പ്രസ്ഥാനം അപ്പോഴേക്കും. അയ്യങ്കാളി നിരക്ഷരനായിരുന്നു. പക്ഷെ തന്‍റെ വരും തലമുറ വിദ്യാഭ്യാസമില്ലാത്തവരായി മാറരുത് എന്ന് അദ്ദേഹം ആഗ്രഹിച്ചു. സര്‍ക്കാര്‍ അപ്പോഴേക്കും സ്‌കൂളുകള്‍ എല്ലാവര്‍ക്കുമായി തുറന്നു കൊടുത്തിരുന്നു. എന്നാല്‍ സ്‌കൂളുകളുടെ മാനേജ്‌മെന്‍റുകളെ നിയന്ത്രിച്ചിരുന്ന സവര്‍ണര്‍ പുലയരുടേയോ മറ്റ് ദളിത് സമുദായക്കാരുടെയോ കുട്ടികളെ സ്‌കൂളുകളില്‍ പ്രവേശിപ്പിക്കുവാന്‍ അനുവദിച്ചില്ല.

സവര്‍ണരുമായി നേരിട്ടുള്ള ഒരു ഏറ്റുമുട്ടലിന് അയ്യങ്കാളി സധൈര്യം മുന്നോട്ട് വന്നു. അദ്ദേഹം അതിജാഗ്രതയിലൊന്നും വിശ്വസിച്ചിരുന്നില്ല. അങ്ങേയറ്റം നേര്‍വഴിക്കാരനും മൃഗീയമായി തുറന്ന മനസുമുള്ള വ്യക്തിയായിരുന്നു അദ്ദേഹം. പുലയരുടെ എണ്ണം വളരെ കുറവാണ് എന്നുള്ളതും വലിയ ഒരു പ്രശ്‌നമായിരുന്നു. എന്നാല്‍ അത്തരം കുറവുകള്‍ ഒക്കെ ഉണ്ടായിട്ടും അയ്യങ്കാളിക്ക് വന്‍ വിജയം നേടാനായത് സ്വന്തം ദീര്‍ഷ വീക്ഷണവും ധീരതയും നേതൃ പാടവവും മൂലമാണ്. ദളിതർക്ക് വിദ്യാഭ്യാസം ലഭ്യമാക്കണമെന്ന് അയ്യങ്കാളി ആഗ്രഹിച്ചു. അതിനുള്ള നിയമം ഉണ്ടായിരുന്നു എന്ന് മാത്രമല്ല, സര്‍ക്കാര്‍ ദളിതരോടൊപ്പവും ആയിരുന്നു. പക്ഷെ സവര്‍ണര്‍ ഈ ആശയത്തെ നിശിതമായി എതിര്‍ത്തു. അതോടെ ദളിതരും സവര്‍ണരും തമ്മിലുള്ള തുറന്ന ഏറ്റുമുട്ടല്‍ ആരംഭിച്ചു. നിരന്തരമായ സമ്മര്‍ദ്ദം അനുഭവിച്ചതോടെ സവര്‍ണര്‍ മുട്ടു മടക്കുകയും പുലയരുടെയും മറ്റ് ദളിതരുടെയും മക്കള്‍ക്ക് സ്‌കൂളുകളില്‍ പ്രവേശനം ലഭിക്കുവാന്‍ തുടങ്ങി.

മുന്‍പ് പരാമര്‍ശിച്ചിട്ടുള്ളതു പോലെ നങ്ങേലി എന്ന സ്ത്രീ തന്‍റെ മുലകള്‍ ചെത്തിയെടുത്ത് തിരുവിതാംകൂര്‍ സര്‍ക്കാരിന്‍റെ മുന്‍പില്‍ സ്വയം സമര്‍പ്പിച്ച ഒരു സംഭവമുണ്ടായി. അക്കാലത്ത് തിരുവിതാംകൂറില്‍ ദളിത് സ്ത്രീകള്‍ക്ക് മാറു മറയ്ക്കാനുള്ള അവകാശം ഉണ്ടായിരുന്നില്ല. അരക്കെട്ട് മുതല്‍ മുട്ടു വരെ മാത്രം മറയ്ക്കുന്ന വസ്ത്രമണിയാനേ അവരെ അനുവദിച്ചിരുന്നുള്ളൂ. മിനുക്കിയെടുത്ത കല്ലുകള്‍ കൊണ്ടുള്ള നെക്ലേസ് മാത്രമാണ് അവര്‍ അണിയാന്‍ പാടുകയുള്ളൂ. വെള്ളിയോ സ്വര്‍ണ്ണമോ അണിയരുത്. അടിമത്വത്തിന്‍റെ സൂചനയായിരുന്നു ആ കല്ലുമാലകള്‍.

നിയമസഭ അംഗം എന്ന നിലയില്‍ സര്‍ക്കാര്‍ ജോലികളില്‍ പുലയര്‍ക്ക് വളരെ കുറച്ച് മാത്രം പ്രാതിനിധ്യം അനുവദിക്കുന്നതും അവര്‍ക്കിടയില്‍ വ്യാപകമായ തൊഴിലില്ലായ്മ ഉണ്ടാകുന്നതും അദ്ദേഹം സഭയില്‍ ഉന്നയിച്ചു. ആവശ്യമായ യോഗ്യതകള്‍ പുലയര്‍ക്ക് സ്വായത്തമാക്കുവാന്‍ കഴിയുന്നതു വരെ അവരെ ഏറ്റവും താഴെ കിടയിലുള്ള തൊഴിലുകളിലെങ്കിലും നിയമിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അതേ തുടര്‍ന്ന് നിരവധി പുലയര്‍ക്ക് സര്‍ക്കാര്‍ ജോലി ലഭിച്ചു. അയ്യങ്കാളി ഒരിക്കലും മതത്തെ നേരിട്ട് ആക്രമിച്ചില്ല. പക്ഷെ പുരോഹിതരുടേയും മത ചടങ്ങുകളുടേയും ബന്ധനങ്ങളില്‍ നിന്നും മുക്തരായി സ്വതന്ത്രരാകുവാന്‍ അദ്ദേഹം പുലയരെ ആഹ്വാനം ചെയ്‌തു. സ്വഭാവത്തിന്‍റെയും ഐക്യത്തിന്‍റെയും ധാര്‍മികതക്ക് അദ്ദേഹം ഊന്നല്‍ നല്‍കി. അദ്ദേഹത്തിന്‍റെ ഇത്തരം ശ്രമങ്ങള്‍ മൂലം 1912ല്‍ പുലയരും ദളിതരും പ്രജാ സഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. അതിലൂടെ ദളിതര്‍ക്ക് രാഷ്ട്രീയ പ്രക്രിയയില്‍ പങ്കാളിത്തം വഹിക്കാനുള്ള വഴി തുറന്നു.

മഹാരാഷ്ട്രയില്‍ ഫൂലെയും തമിഴ്‌നാട്ടില്‍ പെരിയാറും ചെയ്‌തതിനോട് കേരളത്തില്‍ അദ്ദേഹം ചെയ്‌ത കാര്യങ്ങള്‍ താരതമ്യപ്പെടുത്താം. പക്ഷെ ഒരിക്കലും അദ്ദേഹത്തിന്‍റെ സംഭാവനകള്‍ക്ക് വേണ്ട അംഗീകാരം ലഭിച്ചില്ല. ഇന്ന് കേരളത്തിലെ സ്ത്രീകള്‍ക്ക് കൂടുതല്‍ വിദ്യാഭ്യാസം ലഭിക്കുകയും അവര്‍ രാജ്യത്തെ മറ്റ് ഭാഗങ്ങളിലെ സ്ത്രീകളേക്കാള്‍ ബോധമുള്ളവരായി മാറുകയും ചെയ്‌തിട്ടുണ്ടെങ്കില്‍ അതിന്‍റെ ഒരു ഭാഗം അംഗീകാരമെങ്കിലും അയ്യങ്കാളിക്ക് പോകേണ്ടതാണ്. ശ്രീ മൂലം ജനകീയ നിയമസഭയിലെ അംഗമെന്ന നിലയില്‍ അവരുടെ ദാരിദ്ര്യത്തെ കുറിച്ചും സമൂഹത്തിലെ അവരുടെ താഴ്ന്ന സ്ഥിതിയെ കുറിച്ചും എല്ലാം അദ്ദേഹം ചോദ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടിരുന്നു.

പുലയര്‍ക്ക് വീടുകളും, കൃഷി ചെയ്യുവാന്‍ പുറമ്പോക്ക് ഭൂമികളും അനുവദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കൃഷി ചെയ്യാന്‍ പറ്റുന്ന പുറമ്പോക്ക് ഭൂമികള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അവര്‍ക്ക് അനുവദിച്ചു കൊടുത്തു എങ്കിലും ആ തീരുമാനം പൂര്‍ണമായും നടപ്പാക്കുവാന്‍ പക്ഷെ ഭൂവുടമകള്‍ അനുവദിച്ചിരുന്നില്ല. അയ്യങ്കാളിയുടെ നിരന്തര ശ്രമങ്ങള്‍ മൂലം വെങ്ങാനൂരില്‍ നിന്ന് ആറ് കിലോമീറ്റര്‍ അകലെയുള്ള വിളപ്പിൻശാലയില്‍ 300 ഏക്കര്‍ കൃഷിയിടം സര്‍ക്കാര്‍ പുലയര്‍ക്ക് അനുവദിച്ചു. ഇതിനു പുറമെ നെടുമങ്ങാട്ട് വൂഴമാലുക്കലില്‍ മറ്റൊരു 500 ഏക്കര്‍ കൂടി പുലയര്‍ക്ക് അനുവദിക്കുകയുണ്ടായി. ഓരോ കുടുംബത്തിനും ഒരേക്കര്‍ വീതമായിരുന്നു നല്‍കിയത്. ഇത് അയ്യങ്കാളിയെ സംബന്ധിച്ചിടത്തോളം വലിയ ഒരു വിജയമായിരുന്നു. അടിമകളായ പുലയര്‍ക്ക് സ്വന്തം നിലത്ത് കൃഷി ചെയ്യുവാനും സ്വതന്ത്രമായി ജീവിക്കുവാനും ഇതിലൂടെ അദ്ദേഹം വഴിയൊരുക്കി.

ABOUT THE AUTHOR

...view details