യുവതിയെ ശല്യം ചെയ്ത മദ്രസ അധ്യാപകൻ അറസ്റ്റില്‍ - recent arrest in trivandrum
ഇന്‍ഫോസിസിലെ ജീവനകാരിയായ ആലപ്പുഴ സ്വദേശിനി നല്‍കിയ പരാതിയിലാണ് പൊലീസ് മദ്രസ അധ്യാപകനെ അറസ്റ്റ് ചെയ്‌തത്.

യുവതിയെ ശല്യം ചെയ്ത മദ്രസ അധ്യാപകൻ അറസ്റ്റില്‍
തിരുവനന്തപുരം : യുവതിയെ ശല്യം ചെയ്ത മദ്രസ അധ്യാപകന്‍ പൊലീസ് പിടിയില്‍. കഴക്കൂട്ടം കണിയാപുരം പാച്ചിറ മദ്രസയിലെ അധ്യാപകന്‍ മുഹമ്മദ് സാദിക്കാണ് തുമ്പ പൊലീസ് പിടിയിലായത്. ഇന്‍ഫോസിസിലെ ജീവനകാരിയായ ആലപ്പുഴ സ്വദേശിനിയോട് പൊതുസ്ഥലത്ത് വെച്ച് അപമര്യാദയായി പെരുമാറിയതിനെ തുടര്‍ന്ന് യുവതി നല്‍കിയ പരാതിയിലാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്‌തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.