കേരളം

kerala

ETV Bharat / state

പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍ - Poxo case case

സൈബര്‍സെല്ലിന്‍റെ സഹായത്തോടെയാണ് കടയ്ക്കലിനു സമീപത്തുനിന്നും ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തത്

മദ്രസ അധ്യാപകന്‍

By

Published : Oct 2, 2019, 10:17 PM IST

തിരുവനന്തപുരം: മദ്രസയില്‍ താമസിച്ചു പഠിക്കുകയായിരുന്ന പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. കല്ലറ പാങ്ങോട് വില്ലേജില്‍ മൂലപ്പേഴ് മൂന്നുമുക്കിന് സമീപം സംസം മന്‍സിലില്‍ എസ്.താജുദ്ദീന്‍ (38) ആണ് നെടുമങ്ങാട് പൊലീസിന്‍റെ പിടിയിലായത്. മദ്രസ അധ്യാപകനായിരുന്ന ഇയാള്‍ രണ്ടു വര്‍ഷം മുമ്പാണ് ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചത്. സംഭവത്തിനു ശേഷം ഇയാള്‍ ഒളിവിലായിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്നും രക്ഷപ്പെടാനായി ഇയാൾ പലപ്പോഴായി മൊബൈല്‍ നമ്പരുകള്‍ മാറ്റിയതായും കണ്ടെത്തിയിട്ടുണ്ട്. സൈബര്‍സെല്ലിന്‍റെ സഹായത്തോടെയാണ് കടയ്ക്കലിനു സമീപത്തുനിന്നും പ്രതിയെ അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് ഡി.വൈ.എസ്.പി സ്റ്റുവര്‍ട്ട് കീലര്‍, നെടുമങ്ങാട് സി.ഐ. രാജേഷ് കുമാര്‍, എസ്.ഐമാരായ സുനില്‍ ഗോപി, ശ്രീകുമാര്‍, ആനന്തകുട്ടന്‍, സി.പി.ഒ മാരായ സനല്‍ രാജ്, ബിജു, ഷാജി, രാജേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ നെടുമങ്ങാട് കോടതി റിമാന്‍ഡ് ചെയ്തു.

ABOUT THE AUTHOR

...view details