കേരളം

kerala

ETV Bharat / state

പ്രകൃതി വിരുദ്ധ പീഡനം; മദ്രസ അധ്യാപകൻ പിടിയിൽ - പ്രകൃതി വിരുദ്ധ പീഡനം

കൊയ്ത്തൂർകോണം സ്വദേശി അബ്‌ദുൽ ജബ്ബാർ (57) ആണ് പോത്തൻകോട് പൊലീസ് അറസ്റ്റ് ചെയ്‌തത്. വീട്ടിൽ മത പഠത്തിനെത്തിയ പതിനൊന്നുകാരനെ കഴിഞ്ഞ രണ്ട് മാസക്കാലമായി ഇയാൾ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി എന്നാണ് പരാതി.

unnatural sex  madrasa teacher arrest  കൊയ്ത്തൂർകോണം സ്വദേശി അബ്‌ദുൽ ജബ്ബാർ  പോത്തൻകോട് പൊലീസ്  പ്രകൃതി വിരുദ്ധ പീഡനം  മദ്രസ അധ്യാപകൻ പിടിയിൽ
പ്രകൃതി വിരുദ്ധ പീഡനം; മദ്രസ അധ്യാപകൻ പിടിയിൽ

By

Published : Jan 7, 2021, 5:34 PM IST

തിരുവനന്തപുരം: വിദ്യാർഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ അധ്യാപകൻ പിടിയിൽ. കൊയ്ത്തൂർകോണം സ്വദേശി അബ്‌ദുൽ ജബ്ബാറി (57)നെ ആണ് പോത്തൻകോട് പൊലീസ് അറസ്റ്റ് ചെയ്‌തത്. വീട്ടിൽ മത പഠനത്തിനെത്തിയ പതിനൊന്നുകാരനെ കഴിഞ്ഞ രണ്ട് മാസക്കാലമായി ഇയാൾ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി എന്നാണ് പരാതി.

നിരന്തരം പീഡനത്തിനിരയായ വിവരം കുട്ടി മാതാവിനോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. വിവരം പുറത്ത് പറഞ്ഞാൽ തൊട്ടടുത്തുള്ള കുളത്തിൽ തള്ളിയിട്ട് കൊന്ന് കളയുമെന്ന് പ്രതി കുട്ടിയോട് പറഞ്ഞതായും മാതാവ് നൽകിയ പരാതിയിൽ പറയുന്നു. കുട്ടിയുടെ രഹസ്യമൊഴി മജിട്രേറ്റ് രേഖപ്പെടുത്തി. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്‌തു.

ABOUT THE AUTHOR

...view details