തിരുവനന്തപുരം :നവാഗതനായ സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന 'മദനോത്സവം' എന്ന സിനിമയുടെ ചിത്രീകരണം കാഞ്ഞങ്ങാട് ആരംഭിച്ചു. സുരാജ് വെഞ്ഞാറമ്മൂട്, ബാബു ആന്‍റണി, രാജേഷ് മാധവൻ, സുധി കോപ്പ, പി.പി കുഞ്ഞികൃഷ്‌ണന്‍, ഭാമ അരുൺ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രം അജിത് വിനായക ഫിലിംസിന്‍റെ ബാനറിൽ വിനായക അജിത്താണ് നിർമിക്കുന്നത്.
സുധീഷ് ഗോപിനാഥിന്‍റെ 'മദനോത്സവം' കാഞ്ഞങ്ങാട് തുടങ്ങി - malayalam news movie
സുരാജ് വെഞ്ഞാറമ്മൂട്, ബാബു ആന്‍റണി, രാജേഷ് മാധവൻ, സുധി കോപ്പ, പി.പി കുഞ്ഞികൃഷ്‌ണന്‍, ഭാമ അരുൺ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് മദനോത്സവം
ബളാൽ ഭഗവതി ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ നിർമാതാവ് വിനായക് അജിത് സ്വിച്ചോൺ കർമ്മം നിർവഹിച്ചപ്പോൾ സംവിധായകൻ രതീഷ് ബാലകൃഷ്‌ണന്‍ പൊതുവാൾ ആദ്യ ക്ലാപ്പടിച്ചു. ഇ.സന്തോഷ് കുമാറിന്‍റെ ചെറുകഥയെ ആസ്‌പദമാക്കി രതീഷ് ബാലകൃഷ്‌ണന്‍ പൊതുവാള്‍ തിരക്കഥയും സംഭാഷണവും എഴുതുന്നു. ഷെഹനാദ് ജലാലാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.
വൈശാഖ് സുഗുണൻ എഴുതിയ വരികൾക്ക് ക്രിസ്റ്റോ സേവിയറാണ് സംഗീതം പകരുന്നത്. കാസർകോട്, കൂർഗ്, മടിക്കേരി എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം. 'കാണാ ദൂരത്താണോ കാണും ദൂരത്താണോ ആരും കാണാതോടും മോഹക്ലോക്കിൻ സൂചി' എന്നാരംഭിക്കുന്ന ടീസർ ഗാനത്തിലൂടെയാണ് മദനോത്സവത്തിന്‍റെ വരവ് പ്രഖ്യാപിച്ചത്.