തിരുവനന്തപുരം:എം.എ ലത്തീഫിനെ സസ്‌പെന്‍ഡ് ചെയ്ത കെ.പി.സി.സി തീരുമാനത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനം. ഗ്രൂപ്പ് പ്രവര്‍ത്തനം നടത്തിയതിനും സംഘടന വിരുദ്ധ പ്രവര്‍ത്തനങ്ങളും നടത്തിയെന്നാരോപിച്ചാണ് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരന്‍ നടപടിയെടുത്തത്. കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്.
മതിയായ കാരണം കാണിച്ചില്ലെങ്കില്‍ സംഘടനയില്‍ നിന്നും പുറത്താക്കുമെന്നാണ് നോട്ടീസില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഈ നടപടിക്കെതിരെയാണ് പരസ്യ പ്രതിഷേധവുമായി പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരിക്കുന്നത്. കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു, ഐ.എന്‍.ടി.യു.സി പ്രവര്‍ത്തകരാണ് തിരുവനന്തപുരത്ത് പ്രകടനം നടത്തിയത്. കനകക്കുന്ന് വളപ്പിലെ കെ കരുണാകരന്‍ സ്മൃതി മണ്ഡപത്തില്‍ പുഷ്പര്‍ച്ചന അര്‍പ്പിച്ചുകൊണ്ടാണ് പ്രവര്‍ത്തകര്‍ പ്രകടനം ആരംഭിച്ചത്.