തിരുവനന്തപുരം: ആര് തെറ്റ് ചെയ്‌തിട്ടുണ്ടെങ്കിലും അതിന്‍റെ ഭവിഷ്യത്ത് അവർ തന്നെ നേരിടണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. ഏതെങ്കിലും ഉദ്യോഗസ്ഥരോ പാർട്ടിക്ക് പുറത്തുള്ള വ്യക്തികളോ തെറ്റായ കൂട്ടുകെട്ടിൽ പെട്ടിട്ടുണ്ട് എങ്കിൽ അവർ അതിൻ്റെ ഭവിഷത്ത് നേരിടുക തന്നെ വേണം. ഇത് മുഖ്യമന്ത്രിയുടെ ഓഫീസിൽ പ്രവർത്തിച്ചവർക്കും പാർട്ടി നേതൃത്വത്തിലുള്ളവരുടെ ഉറ്റബന്ധുക്കൾക്കും ബാധകമാണ്. ശിവശങ്കറിന്‍റെയും ബിനീഷ് കോടിയേരിയുടെയും പേര് പറഞ്ഞ് സിപിഎമ്മിനെ തകർത്ത് കളയാം എന്ന് ആരും വ്യാമോഹിക്കേണ്ട. കേരളത്തിൽ സിപിഎമ്മിനും ഇടതുപക്ഷത്തിനും എതിരായി നടക്കുന്ന ആസൂത്രിതവും സംഘടിതവുമായ ആക്രമണത്തെ എതിർക്കുക എന്നത് ജനാധിപത്യ വാദികളുടെ സുപ്രധാന കടമയാണെന്നും എംഎ ബേബി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ഫെയ്‌സ്‌ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം
-
കേരളത്തിലെ സിപിഐഎമ്മിനും ഇടതുപക്ഷത്തിനും എതിരായി നടക്കുന്ന ആസൂത്രിതവും സംഘടിതവുമായ ആക്രമണമത്തെ ചെറുക്കുക എന്നത്...
Posted by M A Baby on Saturday, 31 October 2020