തിരുവനന്തപുരം: അഭയാര്‍ത്ഥികളെ സ്വീകരിക്കേണ്ടത് മതം നോക്കിയല്ല മനുഷ്യത്വം നോക്കിയാണെന്ന് എം.സ്വരാജ് എം.എല്‍.എ. പൗരത്വത്തിന്‍റെ മാനദണ്ഡം മതമായി മാറുന്ന അവസ്ഥയാണ് രാജ്യത്ത് ഇപ്പോഴുള്ളത്. ഇത് ഭരണഘടനയെ കൊല്ലുന്നതാണെന്നും രാജ്യത്ത് ജീവിക്കാന്‍ രേഖ ചോദിക്കുന്ന അവസ്ഥയാണെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ഇത്തരത്തില്‍ ചരിത്രത്തെ മറക്കുന്നവരെ ചരിത്രം ശിക്ഷിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.
അഭയാര്‍ത്ഥികളെ സ്വീകരിക്കേണ്ടത് മതം നോക്കിയല്ല മനുഷ്യത്വം നോക്കിയാണെന്ന് എം.സ്വരാജ് - അഭയാര്‍ത്ഥികളെ സ്വീകരിക്കേണ്ടത് മതം നോക്കിയല്ല മനുഷ്യത്വം നോക്കി
പൗരത്വത്തിന്‍റെ മാനദണ്ഡം മതമായി മാറുന്ന അവസ്ഥയാണ് രാജ്യത്ത് ഇപ്പോഴുള്ളതെന്നും ഇത് ഭരണഘടനയെ കൊല്ലുന്നതാണെന്നും അദ്ദേഹം പറഞ്ഞു
അഭയാര്‍ത്ഥികളെ സ്വീകരിക്കേണ്ടത് മതം നോക്കിയല്ല മനുഷ്യത്വം നോക്കിയാണെന്ന് എം.സ്വരാജ്
പച്ചക്കള്ളത്തിന്‍റെ പിന്‍ബലമില്ലാതെ സംഘപരിവാറുകള്‍ക്ക് രാഷ്ട്രീയത്തില്‍ നിലനില്‍ക്കാനാവില്ല. ഒ.രാജഗോപാല്‍ മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയം മലീമസമാണെന്നും വര്‍ഗീയത വളര്‍ത്തുന്ന ഇത്തരം പ്രവര്‍ത്തികള്‍ ആര്‍.എസ്.എസ് മാത്രമല്ല ആര് ചെയ്‌താലും എതിര്‍ക്കപ്പെടണമെന്നും അദ്ദേഹം വ്യക്തമാക്കി. ഹിന്ദുവായ മൗദൂദിയാണ് ഗോള്‍വാള്‍ക്കര്‍, മുസ്ലീമായ ഗോള്‍വാള്‍ക്കറാണ് മൗദൂദി. ഇതു രണ്ടും മനുഷ്യത്വത്തിനും മതനിരപേക്ഷതയ്ക്കും ജാനധിപത്യത്തിനും എതിരാണെന്നും സ്വരാജ് കൂട്ടിച്ചേര്‍ത്തു.