തിരുവനന്തപുരം: ക്രിമിനല്‍, അഴിമതി കേസുകളില്‍ ഉദ്യോഗസ്ഥർ പ്രതികളാകുന്നതും അറസ്റ്റുണ്ടാകുന്നതും അപൂർവമല്ല. എന്നാല്‍ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പല്‍ സെക്രട്ടറിയായിരുന്ന ഉദ്യോഗസ്ഥൻ അന്വേഷണ ഏജൻസിയുടെ കസ്റ്റഡിയിലാകുന്നത് ആദ്യമാണ്. കേന്ദ്ര അന്വേഷണ ഏജൻസി കസ്റ്റഡിയിലെടുക്കുന്ന കേരളത്തിലെ ആദ്യ ഐഎഎസ് ഓഫീസർ കൂടിയാണ് എം ശിവശങ്കർ.
കേന്ദ്ര ഏജൻസി കസ്റ്റഡിയിലെടുക്കുന്ന ആദ്യ കേരള ഐഎഎസ് ഉദ്യോഗസ്ഥനായി എം ശിവശങ്കർ
പാലാരിവട്ടം പാലം കേസില്‍ ജയിലിലായ ടി.ഒ. സൂരജാണ് അഴിമതിക്കേസില്‍ ജയിലിലായ ആദ്യ കേരള ഐഎഎസ് ഉദ്യോഗസ്ഥൻ. പക്ഷേ അറസ്റ്റിലാകുമ്പോൾ സൂരജ് സര്‍വ്വീസില്‍ നിന്ന് വിരമിച്ചിരുന്നു.
പാലാരിവട്ടം പാലം കേസില്‍ ജയിലിലായ ടി.ഒ. സൂരജാണ് അഴിമതിക്കേസില്‍ ജയിലിലായ ആദ്യ കേരള ഐഎഎസ് ഉദ്യോഗസ്ഥൻ. പക്ഷേ അറസ്റ്റിലാകുമ്പോൾ സൂരജ് സര്‍വ്വീസില്‍ നിന്ന് വിരമിച്ചിരുന്നു. വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത പാലം അഴിമതിക്കേസില്‍ വൈകാതെ സൂരജിനെതിരെ കുറ്റപത്രം സമര്‍പ്പിക്കും.
എസ്.എന്‍.സി ലാവ്‌ലിന്‍ കേസില്‍ മുന്‍ ഊര്‍ജ വകുപ്പ് സെക്രട്ടറി മോഹന ചന്ദ്രനെ സി.ബി.ഐ പ്രതിയാക്കിയിരുന്നു. കാലടി സംസ്‌കൃത സര്‍വ്വകലാശാല ഭൂമിയിടപാടിലെ ക്രമക്കേടിനെ തുടര്‍ന്ന് ചീഫ് സെക്രട്ടറിയായിരുന്ന ആര്‍.രാമചന്ദ്രന്‍ നായര്‍ക്കെതിരെ വിജിലന്‍സ് കേസെടുത്തിരുന്നു. തുടര്‍ന്ന് 1997ല്‍ അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാര്‍ രാമചന്ദ്രന്‍നായരെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. എന്നാല്‍ ഹൈക്കോടതി പിന്നീട് രാമചന്ദ്രന്‍നായരെ കുറ്റമുക്തനാക്കി. ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ ഹൈക്കോടതി പരാമര്‍ശം പ്രതികൂലമായതിനെ തുടര്‍ന്ന് അന്ന് ദക്ഷിണമേഖല ഐ.ജിയായിരുന്ന രമണ്‍ശ്രീവാസ്തവയെ മുഖ്യമന്ത്രി കെ. കരുണാകരന്‍ സസ്‌പെന്‍ഡ് ചെയ്തു. 1994ല്‍ ആയിരുന്നു സംഭവം. നക്‌സലൈറ്റ് നേതാവായിരുന്ന വര്‍ഗീസിനെ തിരുനെല്ലി കാട്ടില്‍ കൊണ്ടുപോയി വെടിവച്ചു കൊലപ്പെടുത്തിയെന്ന കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍ നായരുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് മുന്‍ ഐ.ജി ലക്ഷ്മണ കൊലക്കേസില്‍ പ്രതിയായി ജീവപര്യന്തം തടവു ശിക്ഷ ലഭിച്ചു. എന്നാല്‍ അനാരോഗ്യത്തെ തുടര്‍ന്ന് അദ്ദേഹത്തിന്‍റെ ജീവപര്യന്തം സര്‍ക്കാര്‍ ഇളവു ചെയ്തു.