കേരളം

kerala

ETV Bharat / state

എം. ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

അന്വേഷണവുമായി താൻ സഹകരിക്കുന്നുണ്ടെന്നും തനിക്കെതിരെ തെളിവുകളില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി സമർപ്പിച്ചത്. നിവലിൽ എം. ശിവശങ്കർ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

സ്വർണക്കടത്ത് കേരളം വാർത്ത  കള്ളപ്പണം വെളുപ്പിക്കൽ ശിവശങ്കർ വാർത്ത  എം ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി വാർത്ത  ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും വാർത്ത  സ്വപ്‌ന കേസ് ശിവശങ്കർ വാർത്ത  m sivasankar bail plea news  high court bail plea news  gold smuggling update  swapna suresh news
എം. ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

By

Published : Nov 23, 2020, 8:33 AM IST

എറണാകുളം: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇഡി അറസ്റ്റ് ചെയ്‌ത എം.ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ശിവശങ്കറിന് വേണ്ടി സുപ്രീം കോടതി അഭിഭാഷകൻ ഹാജരായേക്കും.

അന്വേഷണവുമായി താൻ സഹകരിക്കുന്നുണ്ടെന്നും തനിക്കെതിരെ തെളിവുകളില്ലെന്നും ചൂണ്ടിക്കാട്ടി ജാമ്യം അനുവദിക്കണമെന്നാണ് ഹർജിയിൽ ശിവശങ്കർ ആവശ്യപ്പെടുന്നത്. ആരോഗ്യപ്രശ്നങ്ങൾ ഉൾപ്പടെ ചൂണ്ടികാണിച്ചായിരുന്നു ശിവശങ്കറിന്‍റെ ഹർജി. സ്വർണക്കടത്തുമായി ബന്ധപ്പെട്ട പണമിടപാടുകളിൽ ശിവശങ്കറിന്‍റെ പങ്കാളിത്തത്തിന്, കേസിലെ രണ്ടാം പ്രതിയായ സ്വപ്‌ന സുരേഷിന്‍റെ മൊഴിയാണ് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് തെളിവായി അവതരിപ്പിച്ചത്.

സ്വപ്‌നയുടെ ലോക്കറിൽ നിന്നും പിടിച്ചെടുത്ത പണം ശിവശങ്കറിന്‍റേതാണെന്നും അന്വേഷണസംഘം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയെ അറിയിച്ചിരുന്നു. എന്നാൽ, ജാമ്യഹർജി തള്ളിയ സെഷൻസ് കോടതി ഉത്തരവിൽ ഇഡിയുടെ വാദങ്ങളിൽ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ഇത് ഉൾപ്പടെ എം.ശിവശങ്കർ ഹൈക്കോടതിയെ അറിയിക്കും. നിലവിൽ എം.ശിവശങ്കർ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയാണ്.

ABOUT THE AUTHOR

...view details