തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് കെഎസ്ആർടിസിയിൽ നിന്ന് പുറത്താക്കപ്പെട്ട എംപാനൽ കണ്ടക്ടർമാരെ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനുമുന്നിൽ വെള്ള പുതച്ച് എംപാനൽ കണ്ടക്ടർമാർ സമരം ചെയ്തു. വിഷയത്തിൽ സർക്കാർ നയപരമായ തീരുമാനം എടുക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു
എം പാനൽ ജീവനക്കാരുടെ ഹർജി ഹൈക്കോടതി തള്ളി
വെള്ള പുതച്ച് എംപാനൽ കണ്ടക്ടർമാർ സമരം ചെയ്തു. സമരത്തിൽ വനിതാ കണ്ടക്ടർ കുഴഞ്ഞു വീണു.
കെഎസ്ആർടിസി
സമരത്തിനിടെ കുഴഞ്ഞുവീണ വനിതാ കണ്ടക്ടറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തങ്ങളെ സംരക്ഷിക്കണമെന്ന ആവശ്യം കോടതി തള്ളിയ പശ്ചാത്തലത്തിൽ സർക്കാർ നയപരമായ തീരുമാനം എടുക്കണമെന്ന് സമരക്കാർ പറഞ്ഞു.