കേരളം

kerala

ETV Bharat / state

പുതിയ ഫ്ലാറ്റുകളിൽ എൽപിജി പൈപ്പ്‌ ലൈൻ സംവിധാനം നിർബന്ധമാക്കി സർക്കാർ - എൽപിജി പൈപ്പ്‌ലൈൻ നിർബന്ധമാക്കി സർക്കാർ

നിലവിൽ ഈ സംവിധാനം ഇല്ലാത്ത കെട്ടിടങ്ങൾ മൂന്ന് വർഷത്തിനകം സംവിധാനം ഒരുക്കണമെന്നും സർക്കാർ നിർദേശിച്ചിട്ടുണ്ട്.

lpg pipeline in flats  lpg pipeline in apartments  government on LPG Pipe lines  Gail Pipe line  എൽപിജി പൈപ്പ്‌ലൈൻ സംവിധാനം  എൽപിജി പൈപ്പ്‌ലൈൻ സംവിധാനം നിർബന്ധം  എൽപിജി പൈപ്പ്‌ലൈൻ നിർബന്ധമാക്കി സർക്കാർ  ഗെയിൽ പൈപ്പ്‌ലൈൻ
പുതിയ ഫ്ലാറ്റുകളിൽ എൽപിജി പൈപ്പ്‌ ലൈൻ സംവിധാനം നിർബന്ധമാക്കി സർക്കാർ

By

Published : Jun 25, 2021, 7:13 PM IST

തിരുവനന്തപുരം:സംസ്ഥാനത്ത് പുതിയതായി നിര്‍മിക്കുന്ന എല്ലാ ഫ്ലാറ്റുകളിലും അപ്പാര്‍ട്ടുമെന്‍റുകളിലും ഗ്യാസ് വിതരണത്തിനായുള്ള എല്‍പിജി പൈപ്പ് ലൈന്‍ സംവിധാനം നിര്‍ബന്ധമാക്കും. നിലവിലുള്ള കെട്ടിടങ്ങള്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ ഈ സംവിധാനം ഒരുക്കണം. കേരളത്തില്‍ ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി പൂര്‍ത്തിയായതിനാല്‍ സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷന്‍ വഴി വീടുകളിലേക്കുള്ള പാചകവാതക വിതരണം കൊച്ചിയിലും കാഞ്ഞങ്ങാട്ടും ആരംഭിച്ചിട്ടുണ്ട്.

Also Read:ഗെയിൽ പൈപ്പ് ലൈൻ പദ്ധതി പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു

ഇതിന് പുറമെ കൂടുതല്‍ വീടുകളിലേക്കുള്ള പൈപ്പ് ലൈനിന്‍റെയും വാഹനങ്ങള്‍ക്കായുള്ള പ്രകൃതിവാതക ഇന്ധന വിതരണത്തിന്‍റെയും പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. വീടുകളിലേക്ക് ഗ്യാസ് എത്തിക്കാനുള്ള പൈപ്പ് ലൈന്‍ ശൃംഖല യാഥാര്‍ഥ്യമായാല്‍ സുരക്ഷിതമായ രീതിയില്‍ ചെലവ് കുറഞ്ഞ പാചകവാതകം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാന്‍ സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷന്‍ വഴി സാധിക്കും.

Also Read:ഐഷ സുൽത്താനയ്‌ക്കെതിരായ കേസ്; ലക്ഷദ്വീപ് ഭരണകൂടത്തിന് തിരിച്ചടി

എല്‍പിജി സിലിണ്ടറുകള്‍ സ്റ്റോക്ക് ചെയ്യുന്ന കെട്ടിടങ്ങള്‍ക്ക് ആവശ്യമായ വഴിയുടെ വീതി നിലവില്‍ ഏഴ് മീറ്ററാണ്. അത് ആറ് മീറ്ററാക്കി കുറയ്ക്കാനുള്ള നിര്‍ദേശം നല്‍കിയിതായും തദ്ദേശസ്വയംഭരണ വകുപ്പ് അറിയിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details