തിരുവനന്തപുരം: ഇന്ധനവില വർധന കുതിച്ചുയരുന്നതിനിടെ ഇരുട്ടടിയായി പാചക വാതകത്തിനും വില കൂട്ടി. ഗാര്‍ഹിക സിലിണ്ടറുകള്‍ക്കും വാണിജ്യസിലിണ്ടറുകള്‍ക്കും വില വര്‍ധിപ്പിച്ചിട്ടുണ്ട്. ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 25 രൂപ 50 പൈസയാണ് വർധിപ്പിച്ചത്. 841 രൂപ 50 പൈസയാണ് കൊച്ചിയിൽ ഇന്നത്തെ വില. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന് 80 രൂപ വർധിപ്പിച്ച് 1550 രൂപയായി.
അടുക്കള ബജറ്റും താളം തെറ്റും; പാചകവാതക വിലയിലും വര്‍ധനവ് - ഇന്ധനവില വർധന
പാചകവാതക വില വര്‍ധനവിലൂടെ ജനങ്ങളെ കൂടുതല്‍ പ്രതിസന്ധിയിലാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.
പുതുക്കിയ വില ഇന്ന്(ജൂലൈ 1) മുതല്‍ നിലവില്‍ വന്നു. ഡല്‍ഹിയില്‍ 14.2 കിലോഗ്രാം എൽപിജി സിലിണ്ടറിന് 834.50 രൂപയായിരിക്കും വില. പെട്രോൾ വില 100 കടന്നതിന് പിന്നാലെ പാചകവാതക വില ഉയരുന്നതും ജനങ്ങളെ കടുത്ത പ്രതിസന്ധിയിലാക്കുന്നതാണ്. രാജ്യത്ത് തുടര്‍ച്ചയായ ഇന്ധനവില വര്‍ധനവിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് കുടുംബ ബജറ്റ് കൂടുതല്‍ താളം തെറ്റിക്കുന്ന വിധത്തില്‍ പാചകവാതക വിലയും വര്‍ധിപ്പിച്ചത്. കഴിഞ്ഞ മാസം മാത്രം 17 തവണയാണ് ഇന്ധനവില വര്‍ധിപ്പിച്ചത്.
Also Read: സംസ്ഥാനത്ത് ഇന്ന് മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍