തിരുവനന്തപുരം: ചേലൊത്ത കസവുമുണ്ടുടത്ത് ഒളിമ്പിക് മെഡല്‍ ജേതാവ് ലവ്‌ലിന ബോര്‍ഗോഹെയ്ന്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍. ലവ്‌ലിന തന്നെയാണ് ക്ഷേത്രദര്‍ശനത്തിന്‍റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.
കേരള സര്‍വകലാശാല സ്‌പോര്‍ട്‌സ് സ്‌കോളര്‍ഷിപ്പ് വിതരണച്ചടങ്ങില്‍ വിശിഷ്‌ടാതിഥിയായാണ് താരം തിരുവനന്തപുരത്ത് എത്തിയത്. വനിതകളുടെ ബോക്‌സിങ് 69 കിലോഗ്രാം വിഭാഗത്തിലാണ് ലവ്‌ലിന ഒളിമ്പിക്‌സില്‍ വെങ്കലം നേടിയത്.