കേരളം

kerala

ETV Bharat / state

പ്രണയം നിരസിച്ചു; പെൺകുട്ടിയുടെ പിതാവിനെ വീട് കയറി ആക്രമിച്ചു - നെയ്യാറ്റിൻകരയിൽ യുവാവ് വീട് കയറി ആക്രമിച്ചു

പരിക്കേറ്റ പെൺകുട്ടിയുടെ അച്ഛൻ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്

Lover attacks girlfriends family  നെയ്യാറ്റിൻകരയിൽ യുവാവ് വീട് കയറി ആക്രമിച്ചു  പെൺകുട്ടിയുടെ പിതാവിനെ വീട് കയറി ആക്രമിച്ചു
പ്രണയം നിരസിച്ചു

By

Published : Jan 7, 2020, 6:18 PM IST

Updated : Jan 7, 2020, 7:14 PM IST

തിരുവനന്തപുരം: കാരക്കോണത്തിന് പിന്നാലെ നെയ്യാറ്റിൻകരയിലും യുവാവിന്‍റെ വീട് കയറിയുള്ള ആക്രമണം. മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത പിതാവിനെ മർദിച്ചവശനാക്കി. നെയ്യാറ്റിൻകര സ്വദേശി അനിൽകുമാറിനാണ് മർദനമേറ്റത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം.

പ്രണയം നിരസിച്ചു; പെൺകുട്ടിയുടെ പിതാവിനെ വീട് കയറി ആക്രമിച്ചു
പെൺകുട്ടിയും യുവാവും പ്രണയത്തിലായിരുന്നെങ്കിലും വീട്ടുകാരുടെ എതിർപ്പിനെ തുടർന്ന് ബന്ധം ഉപേക്ഷിച്ചിരുന്നു. എന്നാൽ കല്യാണം ചെയ്ത് നൽകിയില്ലെങ്കിൽ അച്ഛനെയും സഹോദരിയേയും വകവരുത്തുമെന്ന് പറഞ്ഞ യുവാവ് രാത്രി വീട്ടിലെത്തി പെൺകുട്ടിയുടെ അച്ഛനെ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു. നിലവിളികേട്ട് നാട്ടുകാർ എത്തിയപ്പോഴേക്കും അക്രമികൾ ഓടി രക്ഷപെട്ടു.മൂക്കിന് സാരമായി പരിക്കേറ്റ പെൺകുട്ടിയുടെ അച്ഛൻ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Last Updated : Jan 7, 2020, 7:14 PM IST

For All Latest Updates

ABOUT THE AUTHOR

...view details