തിരുവനന്തപുരം: നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ മിനി ലോറിയിടിച്ച് ക്ലീനർ മരിച്ചു. ഇന്ന് പുലർച്ചെ നാലുമണിക്ക് എം.സി റോഡിലായിരുന്നു അപകടം.
നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ മിനി ലോറിയിടിച്ച് ക്ലീനർ മരിച്ചു - lorry accident Thiruvananthapuram
ഇന്ന് പുലർച്ചെ നാലുമണിക്ക് എം.സി റോഡിൽ കലക്‌ടറേറ്റിന് സമീപമായിരുന്നു അപകടം.
നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ മിനി ലോറിയിടിച്ച് ക്ലീനർ മരിച്ചു
കാട്ടക്കടയിലേക്ക് പ്ലൈവുഡുമായി വന്ന ലോറി റോഡരികിൽ നിർത്തിയിട്ടിരുന്ന സമയത്താണ് പാലുമായി വന്ന മിനിലോറി നിയന്ത്രണം വിട്ട് ഇടിച്ച് അപകടമുണ്ടായത്. അപകടത്തിൽ മിനിലോറിയുടെ ക്ളീനർ ആറൻമുള സ്വദേശി ജോബിൻ (27) മരിച്ചു. ഗുരുതരാവസ്ഥയിലുള്ള ഡ്രൈവർ ആറൻമുള സ്വദേശി സുധീപിനെ(27) ഗോകുലം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.