ഇന്ന് ചിങ്ങമാസത്തിലെ അഷ്‌ടമിയും രോഹിണിയും ഒന്നുചേരുന്ന ദിനം. ഹിന്ദുവിശ്വാസ പ്രകാരം മഹാവിഷ്‌ണുവിന്‍റെ എട്ടാമത്തെ അവതാരമായ ശ്രീകൃഷ്‌ണന്‍റെ ജന്മദിനം. ഗുരുവായൂർ ഉൾപ്പെടെയുള്ള രാജ്യത്തെ ശ്രീകൃഷ്‌ണ ക്ഷേത്രങ്ങളില്‍ കണ്ണന്‍റെ പിറന്നാൾ ഇന്ന് വിപുലമായി ആഘോഷിക്കും. ബാലഗോകുലത്തിന്‍റെ നേതൃത്വത്തിലുള്ള ശോഭായാത്രകളും ആഘോഷത്തിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്നു. വൈകിട്ട് നാല് മണിയോടെ ശോഭായാത്രകൾ ആരംഭിക്കും. ഇതിന്‍റെ ഭാഗമായി കേരളത്തിലുടനീളം ഉച്ച മുതല്‍ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്ന് ശ്രീകൃഷ്ണ ജയന്തി; സംസ്ഥാനത്ത് വിപുലമായ ആഘോഷ പരിപാടികള്‍ - Janmashtami festival
ശ്രീകൃഷ്‌ണ ജയന്തി ആഘോഷത്തിന്‍റെ ഭാഗമായി ഇന്ന് വൈകിട്ട് നാല് മണിയോടെ കേരളത്തിന്‍റെ വിവധ ഭാഗങ്ങളില്‍ ശോഭായാത്രകൾ ആരംഭിക്കും
ഇന്ന് കണ്ണന് പിറന്നാൾ, നാടെങ്ങും ശ്രീകൃഷ്‌ണ ജയന്തി ആഘോഷം
ജന്മാഷ്‌ടമിയോടനുബന്ധിച്ച് ഗുരുവായൂരിലും അമ്പലപ്പുഴയിലും വന്‍ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. അഷ്‌ടമി സദ്യക്കായി വിപുലമായ സജ്ജീകരണങ്ങളാണ് ഗുരുവായൂരില്‍ ഒരുക്കിയിരിക്കുന്നത്. മറ്റ് ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലും വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്.
Last Updated : Aug 23, 2019, 2:05 PM IST