തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി.ജലീലിന് ലോകായുക്ത നോട്ടീസ്. നിയമന വിവാദത്തില്‍ വെള്ളിയാഴ്ചക്കകം സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നും ലോകായുക്ത ഉത്തരവിട്ടു. ന്യൂനപക്ഷ വികസന കോര്‍പറേഷന്‍ ഡയറക്‌ടറായി മന്ത്രിയുടെ ബന്ധുവായ കെ.ടി.അദീപിനെ നിയമിച്ചതാണ് വിവാദമായത്. പ്രാഥമിക അന്വേഷണത്തിന്‍റെ ഭാഗമായാണ് നോട്ടീസ് നല്‍കിയത്. മലപ്പുറം സ്വദേശി മുഹമ്മദ് ഷാഫി നല്‍കിയ പരാതിയിലാണ് ലോകായുക്തയുടെ നടപടി. നിയമനത്തിനായി ചട്ടങ്ങള്‍ ഭേദഗതി ചെയ്‌തത് സംബന്ധിച്ച് മന്ത്രി തന്നെ മറുപടി നല്‍കേണ്ടതുകൊണ്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
ബന്ധുനിയമന വിവാദം; മന്ത്രി കെടി ജലീലിനെതിരെ ലോകായുക്ത നോട്ടീസ്
ന്യൂനപക്ഷ വികസന കോര്‍പറേഷന്‍ ഡയറക്‌ടറായി ബന്ധുവിനെ നിയമിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് മന്ത്രി കെടി ജലീലിന് ലോകായുക്ത നോട്ടീസ് അയച്ചത്.
ബന്ധുനിയമന വിവാദം; മന്ത്രി കെ.ടി.ജലീലിനെതിരെ ലോകായുക്ത നോട്ടീസ്
പ്രാഥമിക വാദം കേള്‍ക്കാനായി മന്ത്രിയെ കൂടാതെ മറ്റ് എതിര്‍കക്ഷികള്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ബാബു മാത്യു ജോസഫുമാണ് നോട്ടീസയക്കാന്‍ ഉത്തരവിട്ടത്. കേസില്‍ സര്‍ക്കാര്‍ ഒരാഴ്‌ച സമയം ചോദിച്ചെങ്കിലും ലോകായുക്ത അനുവദിച്ചില്ല. വെള്ളിയാഴ്‌ച തന്നെ സ്‌പെഷ്യല്‍ അറ്റോര്‍ണി ലോകായുക്തയില്‍ ഹാജരാകണമെന്ന് കോടതി ആവശ്യപ്പെട്ടു.