തിരുവനന്തപുരം:ലോകായുക്ത നിയമഭേദഗതിയില്‍ എതിര്‍പ്പ് ഉന്നയിച്ച സിപിഐയെ അനുനയിപ്പിക്കാന്‍ സിപിഎം ചര്‍ച്ച നടത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍, നിയമമന്ത്രി പി രാജീവ് എന്നിവര്‍ നേരിട്ടാണ് എകെജി സെന്‍ററില്‍ ഉഭയകക്ഷി ചര്‍ച്ചയ്‌ക്കായി എത്തിയത്. സിപിഐയെ പ്രതിനിധീകരിച്ച് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, ദേശീയ എക്‌സിക്യൂട്ടീവ് അംഗം പന്ന്യന്‍ രവീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു. അരമണിക്കൂറോളം നീണ്ട ചര്‍ച്ചയ്‌ക്കൊടുവില്‍ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ സിപിഐ നേതാക്കള്‍ തയ്യാറായിരുന്നില്ല.
ലോകായുക്ത നിയമഭേദഗതി അനുനയ ചര്‍ച്ച, മാധ്യമങ്ങളോട് പ്രതികരിക്കാതെ സിപിഐ നേതൃത്വം - കാനം രാജേന്ദ്രന്‍
ലോകായുക്ത നിയമഭേദഗതിയില്‍ എതിര്‍പ്പ് ഉന്നയിച്ച സിപിഐയെ അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമമന്ത്രി പി രാജീവ് എന്നിവര്‍ നേരിട്ടാണ് സിപിഐ നേതാക്കളുമായി ചര്‍ച്ച നടത്തിയത്
ലോകായുക്ത നിയമഭേദഗതി അനുനയ ചര്‍ച്ച, മാധ്യമങ്ങളോട് പ്രതികരിക്കാതെ സിപിഐ നേതൃത്വം
നിയമനിർമാണത്തിനായി നിയമസഭയുടെ സമ്മേളനം നാളെ (22.08.2022) തുടങ്ങാനിരിക്കെയാണ് ഇടത് മുന്നണിയിലെ രണ്ട് പ്രധാന കക്ഷികള്‍ തമ്മില്‍ ചര്‍ച്ച നടത്തിയത്. ലോകായുക്ത നിയമ ഭേദഗതിയിൽ വിയോജിപ്പ് തുടരുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നേരത്തെ വ്യക്തമാക്കിയിരുന്നു. സിപിഐ മന്ത്രിമാരും ഇതേ നിലപാടാണ് ക്യാബിനറ്റ് യോഗത്തിൽ സ്വീകരിച്ചത്.