കേരളം

kerala

ദുരിതാശ്വാസ ഫണ്ട് വകമാറ്റൽ: റിവ്യൂ ഹര്‍ജി ലോകായുക്ത ഇന്ന് പരിഗണിക്കും

By

Published : Apr 11, 2023, 10:32 AM IST

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഫണ്ട് വകമാറ്റിയ കേസ് പരിഗണിക്കാന്‍ ലോകായുക്തക്ക് അധികാരമുണ്ടോ എന്നതില്‍ ലോകായുക്ത ജസ്‌റ്റിസായ സിറിയക് ജോസഫും ഉപലോകായുക്ത ജസ്‌റ്റിസായ ഹാറുണ്‍ അല്‍ റഷീദും തമ്മിലുണ്ടായ ഭിന്നതയാണ് കേസ് ഫുള്‍ ബെഞ്ചിന് വിടാന്‍ കാരണമായത്

Lokayukta to consider review petition today  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വകമാറ്റൽ  റിവ്യൂ ഹര്‍ജി ലോകായുക്ത ഇന്ന് പരിഗണിക്കും  ദുരിതാശ്വാസ ഫണ്ട് വകമാറ്റൽ  ലോകായുക്ത  മൂന്നംഗ ബെഞ്ചിന് വിട്ട നടപടി
ദുരിതാശ്വാസ ഫണ്ട് വകമാറ്റൽ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഫണ്ട് വകമാറ്റി എന്ന കേസില്‍ റിവ്യൂ ഹര്‍ജി ലോകായുക്ത ഇന്ന് പരിഗണിക്കും. കേസ് മൂന്നംഗ ബെഞ്ചിന് വിട്ട നടപടി പുനപരിശോധനക്ക് വിധേയമാക്കുക, കേസിന്‍റെ സാധുതയെ കുറിച്ച് ഇനി പരിശോധന പാടില്ല എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ഹര്‍ജി. ആര്‍ എസ് ശശികുമാര്‍ നൽകിയ റിവ്യൂ ഹര്‍ജിയാകും ഇന്ന് കോടതി പരിഗണിക്കുക.

ഇന്നലെ പരിഗണിക്കാനിരുന്ന കേസാണ് ഇന്ന് പരിഗണിക്കുന്നത്. എന്നാല്‍ ഹര്‍ജിക്കാരന്‍ ആര്‍ എസ് ശശികുമാറിന്‍റെ വക്കീലിന് ഇന്ന് ഹാജരാകാന്‍ കഴിയാത്തതിനാല്‍ കേസ് നാളത്തേക്ക് മാറ്റാനാണ് സാധ്യത. ഹര്‍ജി തീര്‍പ്പാക്കിയതിന് ശേഷമേ ഫുള്‍ ബെഞ്ചിലേക്ക് മാറ്റാന്‍ പാടുള്ളു എന്നതാണ് ഹര്‍ജിക്കാരന്‍ പ്രധാനമായും ആവശ്യപ്പെടുന്നത്.

കേസ് മൂന്നംഗ ബെഞ്ചിന്‍റെ പരിഗണനയില്‍ വിടണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുമുള്ള തുക വകമാറ്റിയതിന് എതിരെയുള്ള ഹര്‍ജിയിലെ ലോകായുക്തയുടെ ഉത്തരവ്. വാദം പൂര്‍ത്തിയായി ഒരു വര്‍ഷത്തിന് ശേഷം പുറപ്പെടുവിച്ച വിധിയിലായിരുന്നു മൂന്നംഗ ബെഞ്ചിന്‍റെ പരിഗണനയിലേക്ക് വിട്ടത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഫണ്ട് വകമാറ്റിയ കേസ് പരിഗണിക്കാന്‍ ലോകായുക്തക്ക് അധികാരമുണ്ടോ എന്നതില്‍ ലോകായുക്ത ജസ്‌റ്റിസായ സിറിയക് ജോസഫും ഉപലോകായുക്ത ജസ്‌റ്റിസായ ഹാറുണ്‍ അല്‍ റഷീദും തമ്മിലുണ്ടായ ഭിന്നതയാണ് കേസ് ഫുള്‍ ബെഞ്ചിന് വിടാന്‍ കാരണമായത്.

ഇതേ കേസ് മുന്‍പ് ലോകായുക്തയും ഉപലോകായുക്തയും പരിഗണിച്ചപ്പോള്‍ അന്ന് ലോകായുക്തയായിരുന്ന ജസ്‌റ്റിസ് പയസ് കുര്യാക്കോസ് കേസ് ഗൗരവമുള്ളതാണെന്നും ഹര്‍ജി പരിഗണിക്കാവുന്നതാണെന്നും തീര്‍പ്പുകൽപ്പിച്ചിരുന്നതാണ്. ഇതിന് ശേഷമായിരുന്നു അന്തിമ വാദത്തിലേക്ക് കടന്നത്. ലോകായുക്തക്ക് സമര്‍പ്പിക്കപ്പെടുന്ന ഹര്‍ജികള്‍ പരിഗണിക്കാന്‍ തടസമുണ്ടോ എന്നതില്‍ പ്രാഥമിക വാദം നടത്തിയ ശേഷമാകും സാധാരണ ഗതിയില്‍ കേസ് പരിഗണിക്കുക. എന്നാല്‍ ദുരിതാശ്വാസ നിധി ഫണ്ട് വകമാറ്റിയെന്ന കേസില്‍ ഒരിക്കല്‍ കേട്ട ഹര്‍ജി വീണ്ടും പരിഗണിക്കുന്നത് അസാധാരണമാണ്.

കേസ് വാദം പൂര്‍ത്തിയാക്കിയ ശേഷം ഏകദേശം ഒരു വര്‍ഷത്തോളം വിധി പറയാതെ മാറ്റിവയ്ക്കുകയും ഹൈക്കോടതി ഇടപെട്ടപ്പോള്‍ വിധി പ്രസ്‌താവിക്കുന്നതിന് പകരം അഭിപ്രായ വ്യത്യാസമുണ്ടെന്ന് പറയുകയുമാണ് ലോകായുക്ത ചെയ്‌തത്. ഈ നടപടിക്കെതിരെ ഹര്‍ജിക്കാരന്‍ പരസ്യമായും നിയമവൃത്തങ്ങള്‍ പരോക്ഷമായും എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിനിടെയാണ് കഴിഞ്ഞ ആഴ്‌ച മുഖ്യമന്ത്രി സംഘടിപ്പിച്ച ഇഫ്‌താര്‍ വിരുന്നില്‍ കേസ് പരിഗണിക്കുന്ന ലോകായുക്ത ജഡ്‌ജി സിറിയക് ജോസഫും ഉപലോകായുക്ത ഫാറൂണ്‍ അല്‍ റഷീദും പങ്കെടുത്ത് സത്കാരം സ്വീകരിച്ചത്.

മാധ്യമങ്ങളെ പുറത്ത് നിര്‍ത്തി ഇഫ്‌താര്‍ വിരുന്നിന്‍റെ ചിത്രങ്ങളും വീഡിയോയും പിആര്‍ഡി നൽകിയെങ്കിലും അതില്‍ ലോകായുക്തയും ഉപലോകായുക്തയും ഉള്‍പ്പെടാതിരിക്കാന്‍ പ്രത്യേക ശ്രദ്ധിച്ചിരുന്നു. മാത്രമല്ല, മുഖ്യമന്ത്രിക്കെതിരായ കേസ് പരിഗണിക്കുന്ന ലോകായുക്ത അദ്ദേഹം സംഘടിപ്പിച്ച വിരുന്നില്‍ പങ്കെടുത്തത് നീതിന്യായ വ്യവസ്ഥയുടെ ധാര്‍മികതയ്ക്ക് തീരാകളങ്കമാണെന്ന വിമര്‍ശനം ഇതിനോടകം ഉയർന്നിട്ടുണ്ട്. നാളെ ലോകായുക്ത ജഡ്‌ജി സിറിയക് ജോസഫ്, ഉപലോകായുക്ത ഹാറൂണ്‍ അല്‍ റഷീദ്, ബാബു മാത്യു പി ജോസഫ് എന്നിവരടങ്ങുന്ന ഫുൾ ബെഞ്ച് കേസ് പരിഗണിക്കും. ഹര്‍ജിക്കാരനുവേണ്ടി ജോര്‍ജ് പൂന്തോട്ടം ഹാജരാകും.

ABOUT THE AUTHOR

...view details