തിരുവനന്തപുരം: നിലവിലെ രൂപത്തില്‍ ലോകായുക്ത ഓര്‍ഡിനന്‍സ് നിയമമാക്കുന്നതിനെതിരെ സിപിഐ ഉയര്‍ത്തിയ എതിര്‍പ്പിനെ സ്വാഗതം ചെയ്യുന്നതായി യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍. എല്‍ഡിഎഫിലെ രണ്ടാമത്തെ കക്ഷിയാണ് സിപിഐ, യുഡിഎഫിനൊപ്പം സിപിഐയും തുടക്കത്തിലെ ലോകായുക്ത ഓര്‍ഡിനന്‍സിനെ എതിര്‍ത്തിരുന്നുവെന്നും, സിപിഐയുടെ എതിര്‍പ്പോടെ മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്തം നഷ്‌ടപ്പെട്ടിരിക്കുകയാണെന്നും ഹസൻ പറഞ്ഞു.
ലോകായുക്ത ഓര്‍ഡിനന്‍സ്, സിപിഐ എതിര്‍പ്പിനെ സ്വാഗതം ചെയ്‌ത് യുഡിഎഫ്
ലോകായുക്ത ഓര്‍ഡിനന്‍സിനു പകരമുള്ള ബില്ല് പിന്‍വലിക്കണമെന്നും മുഖ്യമന്ത്രി ഇത് അംഗീകരിക്കുന്നില്ലെങ്കില്‍ എന്തുവേണമെന്ന് സിപിഐ തീരുമാനിക്കണമെന്നും യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍ പറഞ്ഞു.
ലോകായുക്ത ഓര്‍ഡിനന്‍സ്: സിപിഐ എതിര്‍പ്പിനെ സ്വാഗതം ചെയ്‌ത് യുഡിഎഫ്
ഈ സാഹചര്യത്തില്‍ സര്‍ക്കാരിന് ഇനി എങ്ങനെ മുന്നോട്ടു പോകാനാകും. സിപിഐ എതിര്‍പ്പുയര്‍ത്തിയ സാഹചര്യത്തില്‍ ഓര്‍ഡിനന്‍സിന് പകരമുള്ള ബില്ല് നിയമസഭയില്‍ അവതരിപ്പിക്കാതിരിക്കാനുള്ള ആര്‍ജവം സര്‍ക്കാര്‍ കാണിക്കണമെന്നും, തങ്ങള്‍ പറഞ്ഞത് മുഖ്യമന്ത്രി അംഗീകരിക്കുന്നില്ലെങ്കില്‍ എന്തുവേണമെന്ന് സിപിഐ തീരുമാനിക്കണമെന്നും ഹസന്‍ കൂട്ടിച്ചേർത്തു.
Also read: ലോകായുക്ത ഭേദഗതി ബില്ല് മന്ത്രിസഭയില്‍, എതിര്‍പ്പുമായി സിപിഐ മന്ത്രിമാര്‍
Last Updated : Aug 16, 2022, 1:59 PM IST