തിരുവനന്തപുരം:ലോകായുക്ത ഭരണഘടന വിരുദ്ധമാണെന്ന അഡ്വക്കേറ്റ് ജനറലിൻ്റെ നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് ഓർഡിനൻസ് ഇറക്കിയതെന്നും മറ്റ് സംസ്ഥാനങ്ങളിലെ നിയമം കൂടി പരിശോധിച്ച ശേഷമാണ് തീരുമാനമെന്നും നിയമ മന്ത്രി പി.രാജീവ് പറഞ്ഞു.
ലോകായുക്തയ്ക്ക് നിർദേശം നൽകാനെ അധികാരമുള്ളൂ. കഴിഞ്ഞ ഏപ്രിൽ മുതൽ സർക്കാരിന് മുന്നിലുള്ള വിഷയമാണിത്. 2017ലെയും 2020ലെയും ഹൈക്കോടതി വിധിയുണ്ടെന്നും മന്ത്രി പറഞ്ഞു. രാജ്യത്ത് മറ്റൊരിടത്തും ഇല്ലാത്ത നിയമങ്ങളാണ് കേരളത്തിൽ ഉള്ളത്. ക്യാബിനറ്റ് നിയമങ്ങളോട് ചേർന്ന് നിൽക്കുന്നതായിരിക്കണം നിയമങ്ങൾ. ലോക്പാലിന് അനുസൃതമായി നിയമം മാറ്റണമെന്ന് നിർദേശം ഉയർന്നിരുന്നതായും മന്ത്രി പ്രതികരിച്ചു.