തിരുവനന്തപുരം:ബന്ധു നിയമന വിവാദത്തിൽ മന്ത്രി കെടി ജലീൽ കുറ്റക്കാരനെന്ന് ലോകായുക്ത. സത്യപ്രതിജ്ഞ ലംഘനം നടത്തിയ മന്ത്രിക്ക് സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും ലോകായുക്ത വിധിച്ചു. സംസ്ഥാന ന്യൂനപക്ഷ വികസന കോർപറേഷനിലെ ജനറൽ മാനേജരായി ബന്ധുവായ കെടി അദീബിനെ നിയമിച്ചത് നിയമവിരുദ്ധമെന്നും മുഖ്യമന്ത്രി യുക്തമായ നടപടി സ്വീകരിക്കണമെന്നും ലോകായുക്ത ഉത്തരവിൽ പറയുന്നു.
ബന്ധു നിയമന വിവാദം; കെടി ജലീൽ കുറ്റക്കാരനെന്ന് ലോകായുക്ത - മന്ത്രി കെടി ജലീൽ കുറ്റക്കാരനെന്ന് ലോകായുക്ത
സംസ്ഥാന ന്യൂനപക്ഷ വികസന കോർപറേഷനിലെ ജനറൽ മാനേജരായി ബന്ധുവായ കെടി അദീബിനെ നിയമിച്ചത് നിയമവിരുദ്ധമെന്നും മുഖ്യമന്ത്രി യുക്തമായ നടപടി സ്വീകരിക്കണമെന്നും ലോകായുക്ത ഉത്തരവിൽ പറയുന്നു.
ന്യൂനപക്ഷ കോർപ്പറേഷനിലെ ജനറൽ മാനേജർ നിയമനത്തിനുള്ള യോഗ്യതയായ ബിടെക് ബിരുദത്തിനു പുറമേ പിജി ഡിബിഎ എന്ന യോഗ്യത കൂടി വേണം എന്ന വ്യവസ്ഥ മന്ത്രി ഏകപക്ഷീയമായി കൂട്ടിച്ചേർത്തത് ബന്ധുവിന് വേണ്ടിയെന്ന് കോടതി നിരീക്ഷിച്ചു. ഇതിലൂടെ യോഗ്യരായ നിരവധി പേർക്ക് അപേക്ഷിക്കാൻ അവസരം നഷ്‌ടപ്പെട്ടു. കോർപ്പറേഷൻ ആവശ്യപ്പെടാതെ മന്ത്രി ഇത് ചെയ്‌തത് തികഞ്ഞ സ്വജന പക്ഷപാതവും സത്യപ്രതിജ്ഞ ലംഘനവുമാണെന്ന് കോടതി വിധിയിൽ പറയുന്നു. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപലോകായുക്ത ഹാരൂൺ അൽ റഷീദ് എന്നിവരടങ്ങിയ ബഞ്ചിൻ്റെ താണ് വിധി.