കേരളം

kerala

ETV Bharat / state

ഷാഹിദ കമാലിനെതിരെയുള്ള പരാതി ലോകായുക്ത ഫയലില്‍ സ്വീകരിച്ചു - ലോകായുക്ത

വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് വിവിധ സര്‍ക്കാര്‍ ഏജൻസികള്‍ക്ക് നല്കിയെന്ന് ആരോപിച്ച് വട്ടപ്പാറ സ്വദേശിനി അഖില ഖാൻ നല്‍കിയ പരാതിയാണ് ലോകായുക്ത ഫയലില്‍ സ്വീകരിച്ചത്

Shahida Kamal  Shahida Kamal news  Shahida Kamal educational qualification  Shahida Kamal educational qualification controversy  ഷാഹിദാ കമാല്‍  ഷാഹിദാ കമാലിന്‍റെ വിദ്യാഭ്യാസ യോഗ്യത  ലോകായുക്ത  ലോകായുക്ത പരാതി
ഷാഹിദാ കമാലിന്‍റ വിദ്യാഭ്യാസ യോഗ്യത വിവാദം; പരാതി ലോകായുക്ത ഫയലിൽ സ്വീകരിച്ചു

By

Published : Aug 6, 2021, 3:06 PM IST

തിരുവനന്തപുരം: വനിത കമ്മിഷൻ അംഗം ഷാഹിദ കമാൽ തെറ്റായ വിദ്യാഭ്യാസയോഗ്യത ഹാജരാക്കി എന്ന ഹര്‍ജി ലോകായുക്ത ഫയലിൽ സ്വീകരിച്ചു. വട്ടപ്പാറ സ്വദേശിനി അഖില ഖാനാണ് പരാതിക്കാരി. ലോകായുക്ത തുടർ നടപടികളിലേക്ക് നീങ്ങുന്നത്. കേസ് ഒക്ടോബർ അഞ്ചിന് വീണ്ടും പരിഗണിക്കും.

ഷാഹിദ കമാലിനും സാമൂഹികനീതി വകുപ്പിനും ലോകായുക്ത നോട്ടീസ് നൽകി. തെരഞ്ഞെടുപ്പിൽ മത്സരിക്കാനും വനിത കമ്മിഷൻ അംഗമാകാനും വ്യാജ വിദ്യാഭ്യാസ യോഗ്യതകൾ ഹാജരാക്കിയെന്നാണ് പരാതി. ഡിഗ്രി വിദ്യാഭ്യാസ യോഗ്യത ഇല്ലാത്ത ഷാഹിദ നവ മാധ്യമങ്ങൾ വഴി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു എന്നും ലോകായുക്തയിൽ ലഭിച്ച ഹർജിയിൽ ആരോപിക്കുന്നു.

കൂടുതല്‍ വായനക്ക്: വണ്ടിപ്പെരിയാർ പീഡനം; കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട് സന്ദർശിച്ച് വനിതാ കമ്മിഷൻ അംഗം ഷാഹിദ കമാൽ

ABOUT THE AUTHOR

...view details