തിരുവനന്തപുരം : വിവാദം സൃഷ്‌ടിച്ച ലോകായുക്ത, സർവകലാശാല നിയമഭേദഗതികൾ ഉൾപ്പടെ നിയമസഭ പാസാക്കിയ 12 ബില്ലുകൾ ഗവർണറുടെ അംഗീകാരത്തിനായി രാജ്‌ഭവനിൽ അയച്ച് സർക്കാർ. എന്നാൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിലവിൽ തലസ്ഥാനത്തില്ല. 18നാണ് അദ്ദേഹം മടങ്ങിയെത്തുന്നത്.
അതേസമയം ബില്ലുകളിൽ വിശദമായ പരിശോധന നടത്തുമെന്ന് ഗവർണർ നേരത്തെ തന്നെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഗവർണറുടെ തീരുമാനം നീളാനാണ് സാധ്യത. രാഷ്ട്രപതിയുടെ അംഗീകാരം വേണ്ട വ്യവസ്ഥകൾ ബില്ലിൽ ഉണ്ടെങ്കിൽ അക്കാര്യത്തിലും ഗവർണർ തീരുമാനമെടുക്കും.