തിരുവനന്തപുരം: ലോകായുക്ത നിയമ ഭേദഗതി ബില്ല്, ഗവര്‍ണറുടെ അധികാരം വെട്ടി കുറയ്ക്കാനുള്ള ബില്ല് തുടങ്ങിയവ ബുധനാഴ്‌ച(24.08.2022) നിയമസഭയില്‍ അവതരിപ്പിക്കും. വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഗവര്‍ണറുടെ അധികാരം വെട്ടി കുറച്ചു കൊണ്ടുളള സര്‍വകലാശാല നിയമ ഭേദഗതി ബില്ല് ഈ സമ്മേളനത്തില്‍ അവതരിപ്പിക്കുമോ എന്ന കാര്യത്തില്‍ നേരത്തെ വ്യക്തതയുണ്ടായിരുന്നില്ല. ഇന്ന്(22.08.2022) ചേര്‍ന്ന നിയമസഭ കാര്യോപദേശക സമിതി യോഗമാണ് അവതരിപ്പിക്കുന്ന ബില്ലുകളുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തത്.
നിര്‍ണായക ബില്ലുകള്‍ ബുധനാഴ്‌ച നിയമസഭയില്‍, തീരുമാനം ഇന്ന് ചേര്‍ന്ന യോഗത്തില്‍
ലോകായുക്ത നിയമ ഭേദഗതി ബില്ല്, ഗവര്‍ണറുടെ അധികാരം വെട്ടി കുറയ്ക്കാനുള്ള ബില്ല് എന്നിവയാണ് ബുധനാഴ്‌ച ചേരുന്ന നിയമസഭ യോഗത്തില്‍ അവതരിപ്പിക്കുന്നത്. ഇന്ന് ചേര്‍ന്ന നിയമസഭ കാര്യോപദേശക സമിതി യോഗമാണ് ബുധനാഴ്‌ച അവതരിപ്പിക്കേണ്ട ബില്ലുകളുടെ കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തത്
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സര്‍ക്കാറും തമ്മിലുള്ള പോര് രൂക്ഷമായി തുടരുന്നതിന് ഇടയിലാണ് അധികാരം വെട്ടി കുറയ്‌ക്കാനുള്ള ബില്ലുമായി സര്‍ക്കാര്‍ രംഗത്തെത്തുന്നത്. സര്‍വകലാശാലകളിലെ നിയമനങ്ങളുടെ കാര്യത്തിലാണ് ഗവര്‍ണര്‍ ഇപ്പോള്‍ കര്‍ശന നിലപാട് എടുത്തിരിക്കുന്നത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്‍റെ ഭാര്യ പ്രിയ വര്‍ഗീസിന്‍റെ നിയമനം സര്‍ക്കാര്‍ റദ്ദാക്കുകയും ചെയ്‌തിരുന്നു.
ഈ രണ്ട് ബില്‍ ഉള്‍പ്പെടെ 11 ബില്ലുകളാണ് നിയമ നിര്‍മാണത്തിനായി ചേരുന്ന പ്രത്യേക സമ്മേളനത്തില്‍ നിയമസഭയുടെ പരിഗണനയ്‌ക്ക് വരുന്നത്. 25, 26 തിയതികളിലെ സഭ സമ്മേളനങ്ങള്‍ ഒഴിവാക്കാനും ഇന്ന് ചേര്‍ന്ന കാര്യോപദേശക സമിതി തീരുമാനിച്ചു.