തിരുവനന്തപുരം: ലോക കേരളസഭ ഒരു സമ്പൂര്‍ണ പരാജയമെന്ന പ്രതിപക്ഷ നേതാവിന്‍റെ ആരോപണം തള്ളി സ്‌പീക്കർ പി. ശ്രീരാമകൃഷ്‌ണന്‍. പരാജയമാണോ വിജയമാണോ എന്ന് പറയേണ്ടത് പങ്കെടുത്തവരാണ്. മലയാളി എന്ന വികാരത്തിന്‍റെ ഭാഗമായാണ് ലോകത്തിന്‍റെ എല്ലാ ഭാഗത്തു നിന്നുള്ളവര്‍ ലോക കേരളസഭയിലേക്ക് ഓടിയെത്തിയതെന്ന് ഇ.ടി.വി ഭാരതിന് നല്‍കിയ അഭിമുഖത്തില്‍ സ്‌പീക്കർ പറഞ്ഞു.
ലോക കേരള സഭ; പ്രതിപക്ഷ നേതാവിന്‍റെ ആരോപണം തള്ളി സ്‌പീക്കർ - തിരുവനന്തപുരം വാർത്ത
ലോക കേരളസഭ ഒരു പരാജയമാണെന്ന പ്രതിപക്ഷ നേതാവിന്‍റെ അഭിപ്രായം തനിക്കില്ലെന്നും സ്‌പീക്കർ പി. ശ്രീരാമകൃഷ്‌ണൻ
![ലോക കേരള സഭ; പ്രതിപക്ഷ നേതാവിന്‍റെ ആരോപണം തള്ളി സ്‌പീക്കർ loka kerala sabha ലോക കേരളസഭ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. speaker p. ramakrishnan തിരുവനന്തപുരം വാർത്ത thiruvananthapuram](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5592600-204-5592600-1578135552414.jpg)
ലോക കേരളസഭ ലോകമെമ്പാടുമുള്ള മലയാളികളുടെ ശബ്‌ദമെന്ന് സ്‌പീക്കർ
ലോക കേരളസഭ ലോകമെമ്പാടുമുള്ള മലയാളികളുടെ ശബ്‌ദമെന്ന് സ്‌പീക്കർ
ലോക കേരളസഭ ബഹിഷ്‌കരിച്ച പ്രതിപക്ഷ നടപടി സങ്കുചിത രാഷ്‌ട്രീയത്തിന്‍റെ ഭാഗമാണെന്നു കരുതുന്നില്ല. ലോകമെമ്പാടുമുള്ള മലയാളികള്‍ക്കും ശബ്‌ദമുണ്ട് എന്ന നിലയിലാണ് ലോക കേരളസഭയുമായി സഹകരിച്ചത്. പ്രതിപക്ഷം ഇടക്കാലത്ത് ഇതില്‍ നിന്ന് വിട്ടുപോയി. അവരെ യോജിപ്പിക്കാനുള്ള ശ്രമം തുടരും. അതിന് തടസമില്ലെന്നാണ് സമാപന സമ്മേളനത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയതെന്നും സ്‌പീക്കർ പറഞ്ഞു.
Last Updated : Jan 4, 2020, 5:30 PM IST