കേരളം

kerala

ETV Bharat / state

സമ്പൂർണ ലോക്ക് ഡൗൺ നടപ്പാക്കില്ല - lockdown kerala

രോഗവ്യാപനം കൂടിയ ഇടങ്ങളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തും

ockdown  സമ്പൂർണ ലോക്ക് ഡൗൺ  ലോക്ക് ഡൗൺ കേരളം  lockdown kerala  cabinet meeting decision
ലോക്ക് ഡൗൺ

By

Published : Jul 27, 2020, 12:55 PM IST

Updated : Jul 27, 2020, 1:24 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂർണ ലോക്ക് ഡൗൺ നടപ്പാക്കേണ്ടതില്ലെന്ന് മന്ത്രിസഭ യോഗത്തിൽ തീരുമാനം. സമ്പൂർണ ലോക്ക് ഡൗൺ അപ്രായോഗികമെന്നാണ് വിലയിരുത്തൽ. രോഗവ്യാപനം കൂടിയ ഇടങ്ങളിൽ പ്രാദേശിക നിയന്ത്രണം ഏർപ്പെടുത്തും. വെള്ളിയാഴ്‌ച ചേർന്ന സർവകക്ഷി യോഗത്തിൽ സമ്പൂർണ ലോക് ഡൗൺ വേണ്ടെന്ന നിലപാട് പ്രതിപക്ഷം ഉൾപ്പടെ സ്വീകരിച്ചിരുന്നു. അതേസമയം ധനബിൽ പാസാക്കാൻ സമയം നീട്ടുന്നതിന് ഓർഡിനൻസ് ഇറക്കാനും യോഗത്തിൽ തീരുമാനമായി.

ഓൺലൈൻ മന്ത്രിസഭ യോഗം ചേർന്നു

സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഓൺലൈൻ മന്ത്രിസഭ യോഗം ചേർന്നത്. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലായിരുന്നു തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലും മറ്റ് മന്ത്രിമാർ സ്വവസതികളിലും ജില്ലാ കലക്‌ടറേറ്റിലും ഇരുന്നാണ് യോഗത്തിൽ പങ്കെടുത്തത്. ഇതിന് മുന്നോടിയായി മന്ത്രിസഭ യോഗം ചേരാൻ അമ്പത് ശതമാനം ഹാജർ എന്ന നടപടി ചട്ടങ്ങളിലെ വ്യവസ്ഥ ഭേദഗതി ചെയ്തു. മിനിറ്റ്സിൽ ഡിജിറ്റലായി ഒപ്പ് രേഖപ്പെടുത്താനുള്ള വ്യവസ്ഥയും ഉൾപ്പെടുത്തി.

Last Updated : Jul 27, 2020, 1:24 PM IST

ABOUT THE AUTHOR

...view details